ഐപിഎല്‍ വാതുവെപ്പ്: ശ്രീശാന്തിനെതിരെ മക്കോക്ക ചുമത്താന്‍ സാധ്യത

Posted on: November 20, 2013 7:56 am | Last updated: November 21, 2013 at 7:02 am

Sree-latest-247ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മക്കോക്ക ചുമത്താനാകില്ലന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഡല്‍ഹി പോലീസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. വാതുവെയ്പുകാരന്‍ മുഹമ്മദ് ഷക്കീലിനെതിരെ ഡല്‍ഹി പോലീസ് നല്‍കിയ പരാതിയിലാണ് സ്റ്റേ അനുവദിച്ചത്. മക്കോക്ക ചുമത്താനാകില്ലന്ന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നു കേസിലെ പ്രതികള്‍ ജാമ്യം നേടുന്നതായി ഡല്‍ഹി പോലീസ് കോടതിയില്‍ ബോധിപ്പിച്ചു. ഇത് കേസിനെ ദുര്‍ബലമാക്കുന്നതായും അവര്‍ ചൂണ്ടിക്കാട്ടി.

സുപ്രീം കോടതിയില്‍ നിന്നും അനുകൂലവിധി ലഭിച്ചതോടെ ഡല്‍ഹി പോലീസ് ശ്രീശാന്ത് അടക്കമുള്ള പ്രതികളുടെ മേല്‍ മക്കോക്ക ചുമത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ കേസില്‍ ജാമ്യം ലഭിച്ചവരുടെ ജാമ്യം റദ്ദാക്കാനും സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.