കസ്തൂരിരംഗന്‍: ആശങ്കകളകറ്റാന്‍ ഹെല്‍പ്പ്‌ലൈന്‍

Posted on: November 19, 2013 7:53 pm | Last updated: November 20, 2013 at 7:59 am

oommen chandyതിരുവനന്തപുരം: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുമായി ആശങ്കകള്‍ ദൂരീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഹെല്‍പ്പ്‌ലൈന്‍ ഏര്‍പ്പെടുത്തി. ഓഫീസ് സമയത്ത് 0471-2741134 എന്ന നമ്പറിലും ഏത് സമയത്തും 9447271034 എന്ന നമ്പറിലും വിളിച്ച് ആശങ്കള്‍ക്ക് പരിഹാരം തേടാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മീന്‍ പിടിക്കാന്‍ അനുവദിക്കില്ല എന്നൊക്കെയുള്ള ബോധപൂര്‍വമായ തെറ്റായ പ്രചാരണങ്ങള്‍ നടത്തുന്നത് തടയുന്നതിനാണ് ഹെല്‍പ്പ് ലൈന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കുന്നു.