Connect with us

Wayanad

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയാള പരിഭാഷാ പുറത്തിറങ്ങി

Published

|

Last Updated

കല്‍പറ്റ: പശ്ചിമ ഘട്ടത്തിലെ പ്രക്യതി വിഭവങ്ങളെ ജന പങ്കാളിത്തത്തോടെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ പരിരക്ഷിക്കാനൂം ശാസ്ത്രീയമായി വിനിയോഗിക്കാനും ഉതകുന്ന പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഉള്‍കൊള്ളുന്ന ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് ഏകപക്ഷീയമായ നിര്‍ദ്ദേശങ്ങള്‍ക്ക് ഉത്തരവിടുന്ന കസ്തുരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തുനിയുന്നത് നിര്‍ഭാഗ്യകരമാണെന്ന് പരിഷത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രൊഫ കെ ശ്രീധരന്‍ പറഞ്ഞു. വരൂം തലമുറകളെ പരിഗണിക്കാതെ മൂലധന ശക്തികളുടെ ഇംഗീതങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളി കളഞ്ഞ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കി ജനാധിപത്യപരമായി നടപ്പാക്കാന്‍ ജനകീയ സമ്മര്‍ദ്ദം ഉയര്‍ന്നു വരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ശാസ്ത്രസാഹിത്യ പരിഷത്ത് പുറത്തിറക്കിയ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് മലയാള പരിഭാഷ പുസ്തകം പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം ബാലഗോപാലന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങി. പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ കെ ബാലഗോപാലന്‍ അധ്യക്ഷത വഹിച്ചു. പരിഷത് പരിസ്ഥിതി വിഷയ സമിതി ചെയര്‍മാന്‍ പ്രൊഫ തോമസ് തേവര ജില്ലാ സെക്രട്ടറി എം.ഡി.ദേവസ്യ, കണ്‍വീനര്‍ പി.സി.ജോണ്‍ എന്നിവര്‍ സംസാരിച്ചു.

Latest