തലക്കടിയേറ്റ് പിതാവ് മരിച്ചു; മകള്‍ കസ്റ്റഡിയില്‍

Posted on: November 18, 2013 10:24 am | Last updated: November 18, 2013 at 10:27 am

കോട്ടയം: മദ്യലഹരിയിലായിരുന്ന പിതാവ് തലക്കടിയേറ്റ് മരണപ്പെട്ടതിനെത്തുടര്‍ന്ന് മകള്‍ അറസ്റ്റില്‍. കോട്ടയം മുണ്ടക്കയം പനച്ചിക്കല്‍ സോമന്‍ ആണ് അടിയേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. തന്റെ മകനെ ഉപദ്രവിച്ചതാണ് ഇത് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സൗമ്യ പോലീസിന് മൊഴി നല്‍കി.