Connect with us

International

നൊബേല്‍ ജേതാവ് ഡോറിസ് ലെസിംഗ് അന്തരിച്ചു

Published

|

Last Updated

ലണ്ടന്‍: സാഹിത്യ നൊബേല്‍ ജേതാവും പ്രശസ്ത ഇംഗ്ലീഷ് സാഹിത്യകാരിയുമായ ഡോറിസ് ലെസിംഗ് (94) അന്തരിച്ചു. ലണ്ടനിലെ വസതിയിലായിരുന്നു അന്ത്യം. നൊബേല്‍ സമ്മാനം ലഭിക്കുമ്പോള്‍ 88 വയസ്സുണ്ടായിരുന്ന ലെസിംഗ് ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്. ദി ഗോള്‍ഡന്‍ നോട്ട്ബുക്ക്, ദി ഗ്രാസ് ഈസ് സിംഗിംഗ് എന്നിവയാണ് ലെസ്സിംഗിന്റെ പ്രധാനപ്പെട്ട കൃതികള്‍. അവസാന പുസ്തകമായ ആല്‍ഫ്രഡ് ആന്റ് എമിലി 2008ലാണ് പുറത്തിറങ്ങിയത്.

1919ല്‍ ബ്രിട്ടീഷ് ദമ്പതികളുടെ മകളായി ഇറാനിലാണ് ലെസിംഗ് ജനിച്ചത്. സിംബാബ്‌വെയിലേക്ക് മാറിയ കുടുംബം പിന്നീട് ബ്രിട്ടനിലേക്ക് കുടിയേറുകയായിരുന്നു. 50 വര്‍ഷത്തിലധികം ബ്രിട്ടനിലാണ് അവര്‍ ജീവിച്ചത്.

Latest