റഷ്യയില്‍ വിമാനം തകര്‍ന്ന് 50 മരണം

Posted on: November 17, 2013 10:27 pm | Last updated: November 18, 2013 at 6:04 pm

russia plane crashമോസ്‌കോ: റഷ്യയില്‍ വിമാനം തകര്‍ന്നുവീണ് 50 പേര്‍ മരണപ്പെട്ടതായി റഷ്യാ ടുഡേ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കസാനിലാണ് അപകടം ഉണ്ടായത്. ബോയിംഗ് 737 വിഭാഗത്തില്‍പ്പെട്ട വിമാനം ലാന്റിംഗിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. മോസ്‌കോയിലെ ഡോമോഡെഡൊവോ എയര്‍പോര്‍ട്ടില്‍ നിന്ന് വരികയായിരുന്ന ആഭ്യന്തര വിമാന സര്‍വീസായ ടറ്റാര്‍സ്ഥാന്റെ വിമാനമാണ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

മരണപ്പെട്ടവരുടെ സംഖ്യയുടെ കണക്കില്‍ വൈരുദ്ധ്യമുണ്ട്. 52 പരായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും എല്ലാവരും മരണപ്പെട്ടു എന്നുമാണ് എമര്‍ജന്‍സീസ് മന്ത്രാലയം അറിയിക്കുന്നത്. എന്നാല്‍ ഫെഡറല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സി പറയുന്നത് ജോലിക്കാരുള്‍പ്പെടെ 50 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത് എന്നും എല്ലാവരും മരണപ്പെട്ടു എന്നുമാണ്.

സാങ്കേതിക കാരണമാണ് അപടത്തിന് കാരണം എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. അപകടത്തിന് മുമ്പ് 3 തവണ ലാന്റിംഗിനായി വിമാനം ശ്രമിച്ചിരുന്നു.