പി എ ഉസ്താദ് അനുസമരണം നടത്തി

Posted on: November 17, 2013 8:10 pm | Last updated: November 17, 2013 at 8:10 pm

ദേളി: സഅദിയ്യ: ശരീഅത്ത് കോളജ് പ്രിന്‍സിപ്പാളും കാഞ്ഞങ്ങാട് സംയുക്ത ജമഅത്ത് ഖാസിയുമായിരു മര്‍ഹും പി എ അബ്ദുല്ല മുസ്‌ലിയാര്‍ അനുസമരണവും തഹ്‌ലീല്‍ സംഗമം ദേളി സഅദിയ്യയില്‍ നടത്തി. മുഹമ്മദ് സ്വാലിഹ് സഅദിയുടെ അധ്യക്ഷതയില്‍ ഡോ. പി എ അഹ്മദ് സഈദ് ഉദ്ഘാടനം ചെയ്തു. എ പി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് അനുസ്മരണ പ്രഭാഷണം നടത്തി. സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങല്‍ പാനൂര്‍ പ്രാര്‍ഥന നടത്തി. ഉബൈദുല്ലിയ സഅദി, കെ കെ ഹുസൈന്‍ ബാഖവി, അബ്ദുല്ല ബാഖവി കുട്ടശ്ശേരി, അഹ്മദ് മുസ്‌ലിയാര്‍ ബേക്കല്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി, അഷ്‌റഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. പാറപ്പള്ളി ഇസ്മാഈല്‍ സഅദി സ്വാഗതവും ചിയ്യൂര്‍ അബ്ദുല്ല സഅദി നന്ദിയും പറഞ്ഞു.