മഅ്ദനിയുടെ സുരക്ഷ ഉറപ്പാക്കുമെന്ന് കേരളം സുപ്രീം കോടതിയില്‍

Posted on: November 17, 2013 5:01 pm | Last updated: November 17, 2013 at 5:01 pm

Abdul_Nasar_Madaniതിരുവനന്തപുരം: സ്‌ഫോടനക്കേസ് ചുമത്തില്‍ ജയിലിലടച്ച അബ്ദുല്‍ നാസര്‍ മഅദനിയെ ചികിത്സക്ക് കേരളത്തിലേക്കയച്ചാല്‍ സുരക്ഷ ഉറപ്പാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. കേസില്‍ കേരളത്തെ കക്ഷി ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

മഅദനിക്ക് ജാമ്യം നല്‍കുന്നത് കേരളത്തിന്റെ വിഷയമല്ല. അതേസമയം ഇക്കാര്യത്തില്‍ കോടതി അഭിപ്രായമാരാഞ്ഞാല്‍ ജാമ്യത്തെ എതിര്‍ക്കില്ലെന്നും സര്‍ക്കാര്‍ അഭിഭ്ാഷകന്‍ വാക്കാല്‍ കോടതിയെ അറിയിക്കും.