കസ്തൂരി രംഗന്‍: ഇപ്പോഴത്തേത് അന്തിമ റിപ്പോര്‍ട്ടല്ലെന്ന് ജയന്തി നടരാജന്‍

Posted on: November 17, 2013 4:53 pm | Last updated: November 18, 2013 at 2:49 pm

jayanthi nadarajanന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പുറത്തുവന്നത് അന്തിമ വിജ്ഞാപനമല്ലെന്ന് കേന്ദ്രമന്ത്രി ജയന്തി നടരാജന്‍. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പ്രകാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി തടയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. റിപ്പോര്‍ട്ടില്‍ കര്‍ഷകവിരുദ്ധമായി ഒന്നുമില്ലെന്നും ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ബന്ധപ്പെട്ട എല്ലാവര്‍ക്കും രണ്ട് മാസത്തെ സമയം നല്‍കിയിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.