സഅദിയ്യ സമ്മേളന പ്രഖ്യാപനം: വിവിധ പ്രചരണ പരിപാടികള്‍

Posted on: November 16, 2013 10:48 pm | Last updated: November 16, 2013 at 10:48 pm

കാസര്‍കോട്: ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ നടക്കുന്ന ദേളി ജാമിഅ സഅദിയ്യ അറബിയ്യ 44-ാം വാര്‍ഷിക സനദ്ദാന സമ്മേളനഭാഗമായി ഈമാസം 21ന് കാസര്‍കോട്ട് നടക്കുന്ന പ്രഖ്യാപന റാലിയും സമ്മേളനവും വന്‍ വിജയമാക്കുന്നതിന് വിവിധ പ്രചരണ പരിപാടികള്‍ക്ക് രൂപം നല്‍കി. പ്രചരണത്തിന്റെ ഭാഗമായി സോണ്‍തല കണ്‍വെന്‍ഷനുകള്‍, പോസ്റ്റര്‍ പ്രദര്‍ശനം, ലഘുലേഖ വിതരണം, വാഹന ജാഥ തുടങ്ങിയവ സംഘടിപ്പിക്കും. യോഗത്തില്‍ റഫീഖ് സഅദി ദേലംപാടി അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. പള്ളങ്കോട് അ്ബ്ദുല്‍ ഖാദിര്‍ മദനി മുഖ്യ പ്രഭാഷണം നടത്തി. അശ്‌റഫ് കരിപ്പൊടി, സുലൈമാന്‍ സഅദി ദേശാംങ്കുളം, ഇത്തിഹാദ് മുഹമ്മദ് ഹാജി, സി എന്‍ ജഅ്ഫര്‍, സുബൈര്‍ പടുപ്പ്, ശംസുദ്ദീന്‍ കോളിയാട്, കെ എച്ച് അബ്ദുല്ലകുഞ്ഞി മാസ്റ്റര്‍, അബ്ദുസമദ് കല്ലക്കട്ട പ്രസംഗിച്ചു. മുഹമ്മദ് ടിപ്പുനഗര്‍ സ്വാഗതം പറഞ്ഞു.

തൃക്കരിപ്പൂരില്‍ കണ്‍വെന്‍ഷന്‍ ഇന്ന്
തൃക്കരിപ്പൂര്‍: ജാമിഅ സഅദിയ്യ അറബിയ്യ നാല്‍പത്തി നാലാം വാര്‍ഷിക സനദ്ദാന സമ്മേളന തൃക്കരിപ്പൂര്‍ സോണ്‍തല പ്രചരണ കണ്‍വെന്‍ഷന്‍ ഇന്ന് മുജമ്മഇല്‍ നടക്കും. വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന കണ്‍വെന്‍ഷനില്‍ പി കെ അബ്ദുല്ല മൗലവി, അബ്ദുല്‍ ജലീല്‍ സഖാഫി, എ ബി അബ്ദുല്ല മാസ്റ്റര്‍, എം ജാബിര്‍ സഖാഫി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, എം ടി പി ഇസ്മാഈല്‍ സഅദി, എം എ ജഅ്ഫര്‍ സാദിഖ് സഅദി, ടി പി നൗഷാദ് മാസ്റ്റര്‍, ഇ കെ അബൂബക്കര്‍, എം ടി പി അബ്ദുറഹിമാന്‍ ഹാജി, ടി പി ശാഹുല്‍ ഹമീദ് ഹാജി, എം ടി പി അബൂബക്കര്‍ മൗലവി, സി അബ്ദുല്‍ ഖാദിര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.