Connect with us

Kasargod

വിപുലമായ പദ്ധതികളോടെ എസ് വൈ എസ് മിഷന്‍ -2014

Published

|

Last Updated

കാസര്‍കോട്: യൗവ്വനം നാടിനെ നിര്‍മിക്കുന്നു എന്ന പ്രമേയവുമായി എസ് വൈ എസ് സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ-ജീവകാരുണ്യ-സേവന പദ്ധതിയായ മിഷന്‍ -2014ന്റെ വിജയത്തിന് ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍.
സ്ത്രീ ശാക്തീകരണം, യുവജന ബോധവത്കരണം, ആരോഗ്യ-സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവക്ക് പ്രാമുഖ്യം നല്‍കി സംസ്ഥാനവ്യാപകമായി നടത്തുന്ന മിഷന്‍ 2014 ആറുമാസ ക്യാമ്പയിന്‍ പ്രഖ്യാപനം ഈ മാസം 23ന് കോഴിക്കോട്ട് നടക്കും. ജില്ലയില്‍ നിന്നും സോണ്‍ ഭാരവാഹികളും ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളും സംബന്ധിക്കും.
ജില്ലാതല പ്രഖ്യാപന സമ്മേളനം ഈമാസം 28ന് കാസര്‍കോട്ട് നടക്കും. യൂനിറ്റില്‍നിന്നും തിരഞ്ഞെടുത്ത 1000 പ്രതിനിധികള്‍ സംബന്ധിക്കും. റിസോഴ്‌സ് ഗ്രൂപ്പിനുള്ള പരിശീലനം 18ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ സുന്നി സെന്ററില്‍ സംഘടിപ്പിച്ചിട്ടുണ്ട്.
ക്യാമ്പയിന്‍ ഭാഗമായി ജില്ലയില്‍ 400 ലേറെ മഹല്ല് തലങ്ങളില്‍ മാതൃസംഗമം, സഹോദരീ സംഗമം, പ്രീമാരിറ്റല്‍ മീറ്റ്, യുവജന സമ്മേളനം തുടങ്ങിയവ സംബന്ധിക്കും.
ആതുര ശുശ്രൂഷാരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്ന സാന്ത്വനം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളും ഈ കാലയളവില്‍ ശക്തമാക്കും. ഹെല്‍ത്ത് സ്‌കൂള്‍, സാന്ത്വനം ക്ലബ്, ഫാമിലി സ്‌കൂള്‍, ബ്ലഡ് ബാങ്ക് തുടങ്ങിയ പദ്ധതികള്‍ ക്യാമ്പയിന്‍ ഭാഗമായി സംഘടിപ്പിച്ചുവരുന്നു.
സപ്തദിന സദ്ഭാവന സന്ദേശ യാത്രയ്ക്ക് 40 ഓളം കേന്ദ്രങ്ങളില്‍ സ്വീകരണം
കാസര്‍കോട്: സാമുദായിക ഐക്യം, ഭാഷാപരമായ സൗഹൃദം, മാനവികത, ദേശീയോദ്ഗ്രഥനം എന്നിവ പരിപോഷിപ്പിക്കുന്നതിന് ജില്ലയില്‍ സംഘടിപ്പിക്കുന്ന സദാഭാവനാ സന്ദേശയാത്രയ്ക്ക് 40 ഓളം കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കും.
ഈമാസം 19 മുതല്‍ 25 വരെയാണ് സന്ദേശയാത്ര ജില്ലയില്‍ പര്യടനം നടത്തുന്നത്.

Latest