ഗുരുമണ്ഡപം തകര്‍ത്ത കേസില്‍ ഒരാള്‍ പിടിയില്‍

Posted on: November 16, 2013 8:22 am | Last updated: November 16, 2013 at 8:22 am

കണ്ണൂര്‍: കക്കാട് അരയാല്‍ത്തറയ്ക്കു സമീപത്തെ ശ്രീനാരായണ ഗുരുമണ്ഡപം കല്ലെറിഞ്ഞു തകര്‍ത്ത കേസില്‍ യുവാവ് അറസ്റ്റില്‍. കക്കാട് സ്പിിംഗ് മില്ലിനു സമീപത്തെ മണ്ടൂക്ക് വീട്ടില്‍ രാഗേഷിനെ (35 യാണ് ടൗണ്‍ അഡീഷണല്‍ എസ് ഐ. കെ പി ടി ജലീലും സംഘവും അറസ്റ്റുചെയ്തത്.
ഇന്നലെ രാവിലെ ഗുരുമണ്ഡപത്തിനു നേരേയും സമീപത്തുള്ള ഭക്തിസംവര്‍ധിനി സേവാമന്ദിരത്തിന്റെ വായനശാലക്ക് നേരേയും യുവാവ് കല്ലേറ് നടത്തിയിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പരിസരവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
നേരത്തെ ഗുരുമണ്ഡപത്തിനു നേരേയുള്ള ആക്രമണ സംഭവമുമായി ബന്ധപ്പെട്ട് ഇയാളെ സംശയമുണ്ടായിരുു. ഇതേത്തുടര്‍ന്ന പോലീസ് യുവാവിനെ ചോദ്യം ചെയ്തുവിട്ടയച്ചതായിരുന്നു. യുവാവ് ഇടക്കിടെ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.