മര്‍കസ് ഗാര്‍ഡന്‍ കോണ്‍വൊക്കേഷന്‍: പ്രചാരണോദ്ഘാടനം നാളെ

Posted on: November 16, 2013 12:18 am | Last updated: November 16, 2013 at 8:18 am

പൂനൂര്‍: ജനുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളിലായി നടക്കുന്ന പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ പ്രഥമ കോണ്‍വൊക്കേഷന്റെ പ്രചാരണോദ്ഘാടനം നാളെ വൈകീട്ട് മൂന്നിന് മര്‍കസ് ഗാര്‍ഡന്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
സയ്യിദ് അലി ബാഫഖി തങ്ങളുടെ അധ്യക്ഷതയില്‍ പരിപാടികള്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ജില്ലയിലെ മഹല്ല് ഭാരവാഹികളും യൂനിറ്റ് തലങ്ങളിലെ സംഘടനാ ഭാരവാഹികളുമടങ്ങുന്ന പരിപാടിയില്‍ കേരളത്തിന് പുറത്തുള്ള മര്‍കസിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന പ്രത്യേക സെഷനും നടക്കും.
കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, സയ്യിദ് തുറാബ് തങ്ങള്‍, എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, റഹ്മത്തുല്ല സഖാഫി എളമരം, യഅ്ഖൂബ് ഫൈസി, സയ്യിദ് അബ്ദുല്‍ ഫത്താഹ് അവേലം, സയ്യിദ് അലവി മഷ്ഹൂര്‍, സയ്യിദ് അബ്ദുല്‍ ലത്വീഫ് അവേലം സംബന്ധിക്കും.