Connect with us

International

മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദ് രാജിവെച്ചു

Published

|

Last Updated

മാലെ: രണ്ടാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കാനിരിക്കെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് വഹീദ് രാജിവെച്ചു. നവംബര്‍ പത്തിന് കാലാവധി കഴിഞ്ഞിട്ടും സ്ഥാനം രാജിവെക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യയടക്കമുള്ള വിദേശരാജ്യങ്ങളുടെ ശക്തമായ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് വഹീദ് രാജിക്കത്ത് നല്‍കിയത്. രാജിവെച്ച വഹീദ് രാജ്യം വിട്ടതായും റിപ്പോര്‍ട്ടുണ്ട്. ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരത്തിലേറിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ സൈനിക സഹായത്തോടെ അട്ടിമറിച്ച ശേഷം 2012 ഫെബ്രുവരിയിലാണ് വഹീദ് പ്രസിഡന്റായി അധികാരമേറ്റത്. അതിനിടെ, ഒരു സ്ഥാനാര്‍ഥിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് നടക്കുന്ന രണ്ടാം ഘട്ട പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
കഴിഞ്ഞയാഴ്ച നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദും അബ്ദുല്ല യമീനും തമ്മിലാണ് മത്സരം നടക്കുന്നത്. സെപ്തംബറിന് ശേഷം മൂന്നാം തവണയാണ് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Latest