കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണം ചെന്നിത്തല

Posted on: November 15, 2013 3:40 pm | Last updated: November 15, 2013 at 3:40 pm

ramesh chennithalaതിരുവനന്തപുരം: കസതൂരു രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള നീക്കം ഇടതുപക്ഷം അവസാനിപ്പിക്കണമെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. വസ്തുതകള്‍ മനസ്സിലാക്കണമെന്നും റിപ്പോര്‍ട്ട് നടപ്പാക്കുന്നതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കെ എം മാണി അടക്കമുള്ള നേതാക്കള്‍ ഇന്ന് കസ്തൂരി രംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. എല്‍ ഡി എഫ് സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടികളുമായി സഹകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടില്ലെങ്കില്‍ മുന്നണി വിടുന്ന കാര്യം ആലോചിക്കേണ്ടിവരുമെന്ന് ജോണി നെല്ലൂരും ഇന്ന് പറഞ്ഞിരുന്നു.