പഠനമുറികള്‍ നടത്തി

Posted on: November 15, 2013 11:14 am | Last updated: November 15, 2013 at 11:14 am

മുക്കം: സംഘടന സ്‌കൂളിന്റെ ഭാഗമായി സുന്നി യുവജന സംഘം നോര്‍ത്ത് കാരശ്ശേരി, മുരിങ്ങംപുറായി, കാരമൂല, നെല്ലിക്കാപറമ്പ് എന്നീ യൂനിറ്റുകളില്‍ പഠനമുറികള്‍ നടത്തി. നോര്‍ത്ത് കാരശ്ശേരിയില്‍ സോണ്‍ ജനറല്‍ സെക്രട്ടറി സി കെ ശമീര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ കെ നൗഷാദ് അധ്യക്ഷത വഹിച്ചു. കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ക്ലാസെടുത്തു. എന്‍ മുഹമ്മദ് ഹാജി, എ കെ മാമുക്കുട്ടി ഹാജി, പി സി ഫിറോസ് പ്രസംഗിച്ചു. മുരിങ്ങംപുറായിയില്‍ യു പി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എം കെ സുല്‍ഫീക്കര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ഒ എം ബഷീര്‍ സഖാഫി ക്ലാസെടുത്തു. ആരിഫ് ലത്വീഫി, എം അബ്ദുര്‍റശീദ് പ്രസംഗിച്ചു. കാരമൂലയിലും നെല്ലിക്കാപറമ്പിലും യു പി ഹമീദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എ കെ അബു, ശംസുദ്ദീന്‍ മണ്ണില്‍ അധ്യക്ഷത വഹിച്ചു. കീലത്ത് മുഹമ്മദ് മാസ്റ്റര്‍ ക്ലാസിന് നേതൃത്വം നല്‍കി. ഹുസൈന്‍ മദനി, യു ആലിക്കുട്ടി, വല്ലാക്കല്‍ മുനീര്‍ പ്രസംഗിച്ചു.
മാങ്കാവ്: പള്ളിത്താഴം യൂനിറ്റ് എസ് വൈ എസ് പഠനമുറി ഇന്ന് പള്ളിത്താഴം സുന്നീ സെന്ററില്‍ നടക്കും. നൗഫല്‍ കിണാശ്ശേരി, ആസിഫ് മാങ്കാവ,് അംജദ് പട്ടേല്‍താഴം സംബന്ധിക്കും.
ഈങ്ങാപ്പുഴ: ഈങ്ങാപ്പുഴ ടൗണ്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകുന്നേരം ആറ് മണിക്ക് പഠനമുറി നടക്കും. മൊയ്തീന്‍ ഷാ മുസ്‌ലിയാര്‍, സുലൈമാന്‍ പരപ്പന്‍പാറ, സലിം അണ്ടോണ തുടങ്ങിയവര്‍ സംബന്ധിക്കും.
അടിവാരം: അടിവാരം യൂനിറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന പഠനമുറി ഇന്ന് വൈകുന്നേരം ആറ് മണിക്ക് നുസ്‌റത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടക്കും. കീലത്ത് മുഹമ്മദ് മാസ്റ്റര്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ അടിവാരം, ഉസ്മാന്‍ മുസ്‌ലിയാര്‍, ഹംസ ഹസനി തുടങ്ങിയവര്‍ സംബന്ധിക്കും.