നാണയപ്പെരുപ്പം എട്ടു മാസത്തെ ഉയര്‍ന്ന നിരക്കില്‍

Posted on: November 14, 2013 7:02 pm | Last updated: November 14, 2013 at 7:02 pm

inflationന്യൂഡല്‍ഹി: രാജ്യത്തെ നാണയപ്പെരുപ്പ നിരക്ക് എട്ടു മാസത്തെ ഉയര്‍ന്ന നിരക്കില്‍. സെപ്തംബറില്‍ 6.46 ശതമാനമായിരുന്ന നിരക്ക് ഒക്ടോബറില്‍ ഏഴ് ശതമാനമായി ഉയര്‍ന്നു.

ഭക്ഷണസാധനങ്ങളുടെ വില ഒക്‌ടോബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 19 ശതമാനം വരെ ഉയര്‍ന്നതായി സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. ഇതിനു പുറമേ ഇന്ധന വിലവര്‍ധനയും പണപ്പെരുപ്പം ഉയരാന്‍ കാരണമായി. നേരത്തെ ഇരട്ട അക്കത്തിലെത്തിയിരുന്ന പണപ്പെരുപ്പ നിരക്ക് ഏറെ നാളുകള്‍ക്ക് ശേഷമാണ് ആശാവഹമായ നിലയിലെത്തിയത്.

എന്നാല്‍ വീണ്ടും സമാനമായ സാഹചര്യത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന സൂചനയാണ് പുതിയ നിരക്കില്‍ വ്യക്തമാകുന്നത്.

ALSO READ  സെപ്തംബറില്‍ രാജ്യത്തെ വിലക്കയറ്റം 7.34 ശതമാനം വര്‍ധിച്ചു