പെരുവണ്ണാമുഴി സെക്‌സ് റാക്കറ്റ്: മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്തു

Posted on: November 14, 2013 12:17 pm | Last updated: November 14, 2013 at 12:17 pm

sex racketകോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കര സെക്‌സ് റാക്കറ്റ് കേസില്‍ ഖത്തറിലേക്ക് മുങ്ങിയ മൂന്ന് പ്രതികളേയും നാട്ടിലെത്തിച്ച് പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ ഉടനെ മൂവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. വിദശദമായ ചോദ്യം ചെയ്യലിന് ശേഷം വൈകീട്ട് കോടതിയില്‍ ഹാജരാക്കും.

കോഴിക്കോട് പന്തിരിക്കര സ്വദേശികളായ സാബിര്‍, ജുനൈസ്, ഷാഫി എന്നിവരാണ് അറസ്റ്റിലായത്. ലൈംഗിക പീഡനത്തിനിരയായി പത്താം ക്ലാസുകാരി ആത്മഹത്യ ചെയ്ത കേസിലെ പ്രതികളാണ് ജുനൈസും സാബിറും. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഷാഫി.

സുഹൃത്തുക്കളായ രണ്ട് പെണ്‍കുട്ടികളെയും പ്രണയം നടിച്ച് കൂട്ടിക്കൊണ്ടുപോയി ജാനകികാട് ഇക്കോ ടൂറിസം കേന്ദ്രത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.