Connect with us

Ongoing News

അവസാന മല്‍സരത്തിന്റെ ആദ്യ ദിനത്തില്‍ സച്ചിന് 73 പന്തില്‍ 38 റണ്‍സ്‌

Published

|

Last Updated

അവസാന മല്‍സരത്തിന്റെ ആദ്യ ദിനത്തില്‍ സച്ചിന്‍ 73പന്തില്‍ 38 റണ്‍സ്
മുംബൈ: ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അവസാന മല്‍സരമെന്ന നിലയില്‍ ശ്രദ്ധേയമായ വാങ്കഡെ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ സച്ചിന്‍ 73 പന്തില്‍ 38 റണ്‍സ് നേടി. ആറ് ബൗണ്ടറികളടക്കമാണ് സച്ചിന്‍ 38 റണ്‍സ് നേടിയിരിക്കുന്നത്.  https://www.sirajlive.com/category/sachin-reti   49 പന്തില്‍ നാല് ബൗണ്ടറികളക്കം 34 റണ്‍സുമായി പൂജാരയാണ് സച്ചിനൊപ്പം ക്രീസിലുള്ളത്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ നഷ്ടത്തില്‍ 157 റണ്‍സ് നേടിയിട്ടുണ്ട്.

നേരത്തെ ടോസ് നേടിയ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റിംഗിനയക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ പൂജാരയുടെ മികവില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെ 183 റണ്‍സിലൊതുക്കി. ആര്‍ അശ്വിന്‍ മൂന്ന വിക്കറ്റുകള്‍ വീഴ്ത്തി.

വിന്‍ഡീസിനായി പവല്‍ 48ഉം സാമുവല്‍സ് 29ഉം റണ്‍സ് നേടി.

1989ല്‍ തുടങ്ങിയ ജൈത്രയാത്രക്കാണ് ഈ പരമ്പരയോടെ സച്ചിന്‍ വിരാമമിടുന്നത്. സച്ചിന് രാജോജിത യാത്രയയപ്പ് നല്‍കാന്‍ വാങ്കഡെ സ്‌റ്റേഡിയം ഒരുങ്ങിയിരിക്കുകയാണ്. സച്ചിന്റെ അന്‍പത് ടെസ്റ്റ് സെഞ്ചുറികളുടെയും നിമിഷങ്ങള്‍ ആലേഖനം ചെയ്ത ചിത്രങ്ങള്‍ ഗ്യാലറിയില്‍ സ്ഥാപിച്ചിട്ടുണ്ട്. നിറഞ്ഞുകവിഞ്ഞ ഗ്യാലറിയില്‍ സച്ചിന് വേണ്ടിയുള്ള ആര്‍പ്പുവിളികളാണ് ഉയരുന്നത്. രാവിലെ സച്ചിന്റെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ നാണയമുപയോഗിച്ചാണ് മല്‍സരത്തിന് ടോസിട്ടത്.

സച്ചിന്റെ മാതാവ് രജനിയും സഹോദരന്‍ അജിത് ടെന്‍ഡുല്‍ക്കറും വിവിഐപി ലോഞ്ചില്‍ കളി കാണാന്‍ എത്തിയിട്ടുണ്ട്. ഇതാദ്യമായാണ് സച്ചിന്റെ മത്സരം നേരിട്ടുകാണാന്‍ മാതാവ് എത്തുന്നത്.

 

Latest