Connect with us

National

മുംബൈയിലെ ഫ്‌ളാറ്റ്‌ സമുച്ചയം ഒഴിപ്പിക്കുന്നതിന് വിലക്ക്

Published

|

Last Updated

മുംബൈ: മുംബൈയിലെ കാംപക്കോള ഹൗസിംഗ് സൊസൈറ്റിയിലെ ഫ്‌ളാറ്റ് പൊളിച്ചു നീക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മെയ് 31 വരെയാണ് സ്‌റ്റേ. നവംബര്‍ 11ന് മുമ്പായി 102 ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ നടപടി സ്വീകരിച്ചത്. മാധ്യമ വാര്‍ത്തകളെ തുടര്‍ന്ന് സ്വമേധയാ ആണ് ഫ്‌ളാറ്റുകള്‍ പൊളിക്കുന്നത് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. അനുവദനീയമായതിലും കൂടുതല്‍ നിലകള്‍ പണിതതു കൊണ്ടാണ് ഫ്‌ളാറ്റുകള്‍ പൊളിച്ചു നീക്കാന്‍ കോടതി ഉത്തരവിട്ടത്.

എന്നാല്‍ ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്ന നിലപാടായിരുന്നു കാംപക്കോള നിവാസികള്‍. നഗരത്തില്‍ 55,000 ത്തോളം അനധികൃത കെട്ടിടങ്ങള്‍ ഉണ്ടായിട്ടും തങ്ങള്‍ക്കെതിരെ മാത്രമാണ് നടപടിയെടുക്കുന്നതെന്നും അവര്‍ ആരോപിച്ചു. കെട്ടിട നിര്‍മ്മാതാക്കള്‍ തങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് ഫളാറ്റ് സമുച്ചയിത്തില്‍ താമസിക്കുന്നവര്‍ പറഞ്ഞു.