കേരള കോണ്‍ഗ്രസ്(എം) വിഭാഗത്തിന്റെ പരിപാടികളില്‍ ജോര്‍ജിന് വിലക്ക്

Posted on: November 13, 2013 11:13 am | Last updated: November 14, 2013 at 1:38 pm

pcgeorgeVതൊടുപുഴ: ഇടുക്കി ജില്ലയിലെ കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന്റെ പരിപാടികളില്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിന് വിലക്ക്. ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ടുകള്‍ക്കെതിരെ അടുത്ത മാസം ഒന്നു മുതല്‍ ആരംഭിക്കുന്ന വാഹനപ്രചരണ ജാഥയിലേക്ക് പിസി ജോര്‍ജിനെ ക്ഷണിച്ചില്ല. ഇതിന്റെ ഉല്‍ഘാടനം പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണിയും സമാപന സമ്മേളനത്തിന്റെ ഉല്‍ഘാടനം പി.ജെ ജോസഫും ആണ് നിര്‍വ്വഹിക്കുക. ഫ്രാന്‍സിസ് ജോര്‍ജ്, റോഷി അഗസ്റ്റിന്‍, ജില്ലാപ്രസിഡന്റ് ജോണി പൂമറ്റം എന്നിവരാണ് ജാഥയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ഇതിലേക്ക് വൈസ് ചെയര്‍മാനായ പി.സി. ജോര്‍ജിനെ ക്ഷണിച്ചിട്ടില്ല. ഡപ്യൂട്ടി ചെയര്‍മാന്‍ സി.എഫ് തോമസ് ഉള്‍പ്പടെയുള്ളവരെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്.