സര്‍ക്കാര്‍ അംഗീകാരമില്ലാതെ ഒരു സ്‌കൂളും അടുത്തവര്‍ഷം മുതല്‍ പ്രവര്‍ത്തിക്കില്ല: മന്ത്രി

Posted on: November 13, 2013 6:00 am | Last updated: November 13, 2013 at 8:36 am

രാമനാട്ടുകര: അടുത്ത വര്‍ഷം മുതല്‍ സര്‍ക്കാറിന്റെ അംഗീകാരമില്ലാതെ സംസ്ഥാനത്ത് ഒരു സ്‌കൂളും പ്രവര്‍ത്തിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുര്‍റബ്ബ്. സര്‍ക്കാറിന്റെ അംഗീകാരത്തിനായി അപേക്ഷിച്ച യോഗ്യതയുള്ള കേരള സിലബസിലെ എല്ലാ സ്‌കൂളുകള്‍ക്കും അടുത്ത ഡിസംബറോടെ അംഗീകാരം നല്‍കുമെന്നും മന്ത്രി പറഞ്ഞു. രാമനാട്ടുകര ഗവ. യു പി സ്‌കൂളിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എളമരം കരീം എം എല്‍ എ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റര്‍ കെ എം വേലായുധന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി സി മുഹമ്മദ് ബ്രൗഷര്‍ പ്രകാശനം ചെയ്തു ലോഗോ രൂപകല്‍പ്പന ചെയ്ത കെ ആര്‍ അനീഷിന് മന്ത്രി ഉപഹാരം നല്‍കി. ജില്ലാ പഞ്ചായത്തംഗം ഒ ഭക്തവത്സന്‍, ബ്ലോക്ക് മെമ്പര്‍ കെ ടി റസാഖ്, രാമനാട്ടുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി എം പുഷ്പ, അംഗങ്ങളായ ഗോപി കൊടക്കല്ലുപറമ്പ്, കെ പി അബ്ദുസ്സമദ്, വിവി സീനത്ത്, എം അബ്ദലല്‍ അസീസ്, മായദാസന്‍, ബി പി ഒ അജ്മല്‍ കക്കോവ്, പ്രസംഗിച്ചു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എന്‍ സി ഹംസക്കോയ സ്വാഗതവും പി ടി എ പ്രസിഡന്റ് കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.