പഞ്ചായത്ത് കലോത്സവം സമാപിച്ചു

Posted on: November 13, 2013 6:00 am | Last updated: November 13, 2013 at 8:34 am

നാദാപുരം: പഞ്ചായത്ത് കലോത്സവത്തില്‍ വിദ്യരംഗം സാഹിത്യോത്സവം, അറബിക് സാഹിത്യോത്സവം എന്നീ വിഭാഗങ്ങളില്‍ താനക്കോട്ടൂര്‍ യു പി സ്‌കൂളിന് ഇരട്ട കിരീടം.
കലോത്സവം ജനറല്‍ വിഭാഗത്തില്‍ ചെക്യാട് ഈസ്റ്റ് എല്‍ പി സ്‌കൂള്‍ ചാമ്പ്യന്‍മാരായി. താനക്കോട്ടൂര്‍ യു പി രണ്ടും കുറുവന്തേരി യു പി മൂന്നും സ്ഥാനങ്ങള്‍ നേടി. അറബിക് സാഹിത്യോത്സവത്തില്‍ വേവം എല്‍ പി, ചെക്യാട്ട് സൗത്ത് എം എല്‍ പി എന്നിവര്‍ക്കാണ് രണ്ടുംമൂന്നും സ്ഥാനങ്ങള്‍. വിദ്യാരംഗം സാഹിത്യോത്സവത്തില്‍ കുറുവന്തേരി യു പി രണ്ടും ചെക്യാട് ഈസ്റ്റ് എല്‍ പി സ്‌കൂള്‍ മൂന്നും സ്ഥാനങ്ങള്‍ നേടി.
ചെക്യാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആമിന ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എം സി മമ്മു അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഉദ്ഘാടനവും ട്രോഫി വിതരണവും നാദാപുരം ഉപജില്ലാ ഓഫീസര്‍ സുരേഷ്‌കുമാര്‍ നിര്‍വഹിച്ചു.
പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നെസിയ അഹ്മദ്, എം കെ സാബിറ, ബ്ലോക്ക് മെമ്പര്‍ കെ സുമിത, വാര്‍ഡ് മെമ്പര്‍ തൊടുവയില്‍ മഹമൂദ്, കെ പി സജീഷ് റഫീഖ് പരിപ്പങ്ങാട്ട്, രവി പറയറാട്ട്, പി സത്യനാഥന്‍, പി രാജന്‍, ടി രാജഗോപാലന്‍, പി പി ബാബു, കെ രാധ പ്രസംഗിച്ചു.
പയ്യോളി: പയ്യോളി ഗ്രാമ പഞ്ചായത്ത് തല എല്‍ പി വിഭാഗം ബാലകലോത്സവത്തില്‍ അയനിക്കാട് വെസ്റ്റ് യു പി സ്‌കൂളും അറബിക് കലോത്സവത്തില്‍ അയനിക്കാട് എ എല്‍ പി സ്‌കൂള്‍ രണ്ടാം സ്ഥാനവും എസ് എന്‍ ബി എം ജി യു പി മൂന്നാം സ്ഥാനവും നേടി.
ബാലകലോത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി സിന്ധു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ മൂലയില്‍ ഷൈജു അധ്യക്ഷത വഹിച്ചു. പി ബാലകൃഷ്ണന്‍, പി എം റിയാസ്, രാജമ്മ ടീച്ചര്‍, എ കെ ബാലകൃഷ്ണന്‍, കെ കെ ഉഷ പ്രസംഗിച്ചു. പ്രധാനാധ്യാപകന്‍ ടി മോഹന്‍ദാസ് സ്വാഗതവും എ ടി മഹേഷ് നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തില്‍ അബ്ദുര്‍റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വിജയികള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കെ കെ ഉഷ അധ്യക്ഷത വഹിച്ചു. പി എം അശ്‌റഫ് സ്‌കൂള്‍ മാനേജര്‍ എം ശൈലജ, ഗീത സുരേന്ദ്രന്‍, ഇ സി രാഘവന്‍ പ്രസംഗിച്ചു.