മകളുടെ ഹൃദയശസ്ത്രക്രിയക്ക് വഴി തേടി ദരിദ്ര കുടുംബം

Posted on: November 13, 2013 8:30 am | Last updated: November 13, 2013 at 8:30 am

lindaകല്‍പറ്റ: മകളുടെ ഹൃദയശസ്ത്രക്രിയക്ക് പണം കണ്ടെത്താന്‍ കഴിയാതെ ദരിദ്രകുടുംബം ദുരിതത്തില്‍.
പടിഞ്ഞാറത്തറ പഞ്ചായത്തിലെ പേരാല്‍ തൈപ്പറമ്പില്‍ സണ്ണി ടി ജോസഫിന്റെ മകള്‍ ലിന്‍ഡ (22)യുടെ ഹൃദയശസ്ത്രക്രിയക്കായാണ് കുടുംബം സഹായഹസ്തം നീട്ടുന്നത്.
സണ്ണിയുടെ മൂന്ന് പെണ്‍മക്കളില്‍ ഇളയവളാണ് ലിന്‍ഡ. രക്തധമനികളില്‍ കൊഴുപ്പടിയുന്ന അസുഖത്തിന് വിവിധ ആശുപത്രികളില്‍ ചികിത്സ നടത്തിവരികയായിരുന്നു. ഹൃദയശസ്ത്രക്രിയ നടത്തിയാല്‍ മാത്രമേ രോഗം ഭേദമാകൂ എന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.
തിരുവനന്തപുരം ശ്രീചിത്തിര മെഡിക്കല്‍ സെന്ററില്‍ ലിന്‍ഡയുടെ ശസ്ത്രക്രിയക്ക് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചികിത്സാ ചെലവ് എങ്ങനെ കണ്ടെത്തുമെന്നറിയാത്ത അവസ്ഥയിലാണ് ഈ കുടുംബം.
ലിന്‍ഡയുടെ ചികിത്സക്കായി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചതായി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, വൈസ് പ്രസിഡന്റ് ഷണ്‍മുഖന്‍ മാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും പഞ്ചായത്ത് മെമ്പര്‍മാരായ വി ആര്‍ സജീവന്‍, സി ബാലന്‍ എന്നിവരും കെ ആര്‍ രമേശന്‍, പി കെ ചന്തു, ടി ദേവാലന്‍, എം കെ മധു, കെ കെ സുരേഷ് തുടങ്ങിയവരും ഉള്‍പ്പെടുന്ന 21 അംഗ ചികിത്സാ സഹായസമിതിയാണ് രൂപവത്കരിച്ചത്. പടിഞ്ഞാറത്തറ ഫെഡറല്‍ ബേങ്കില്‍ 17960100044698 എന്ന നമ്പറില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ഐ എഫ് എസ് സി കോഡ്: എഫ് ഡി ആര്‍ എല്‍ 0001796.