Connect with us

Kasargod

വിദ്യാഭ്യസ പുരോഗതിക്ക് സഅദിയ്യയുടെ പ്രവര്‍ത്തനം മഹത്തരം: എം എല്‍ എ

Published

|

Last Updated

ദേളി: രാജ്യത്തെ വിദ്യാഭ്യാസ പുരോഗതിക്ക് സഅദിയ്യ: നല്‍കിയ സംഭാവന മഹത്തരമാണെന്ന് പി ബി അബ്്ദുറസാഖ് എം എല്‍ എ പറഞ്ഞു. ജാമിഅ സഅദിയ്യ മൗലാനാ ആസാദ് നാഷനല്‍ ഉറുദു യൂനിവേര്‍സിറ്റിയുടെ കീഴില്‍ പുതുതായി അനുവദിച്ച് കിട്ടിയ പി. ജി കോഴ്‌സ്്് ഉദ്്ഘാടനം ചെയ്്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭാസ രംഗത്ത്് കാസര്‍കോട്് ജില്ല അവഗണിക്കെപ്പെടുകയും പിന്നാക്കം പോകുക.യും ചെയത സാഹചര്യത്തില്‍ സഅദിയ്യ ഒരു ദൗത്യമെന്ന നിലയില്‍ ഏറ്റടുത്ത്് വിദ്യാഭ്യാസ വിപ്ലവം നടത്തിയപ്പോള്‍ പതിയെ പതിയെ പുരോഗതിയിലേക്ക് നീങ്ങികൊണ്ടിരിക്കുന്നു.
ഏറെ കഴിയും മുമ്പേ വിദ്യാഭ്യസ രംഗത്ത് മുന്നോക്കമെന്ന അവസ്ഥയേലക്ക് എത്തും അതിന്നായി ത്യാഗപൂര്‍ണ പ്രവര്‍ത്തനം നടത്തിക്കൊണ്ടിരിക്കുന്ന സഅദിയ്യ പ്രശംസ അര്‍ഹിക്കുന്നതാണ്. രാജ്യത്തിനു തന്നെ സഅദിയ്യ അഭിമാണമാണ്. രാജ്യത്തിനകത്തും പുറത്തുനിന്നുമായി ഇവിടെ വിവിധ കോഴ്‌സുകളില്‍ പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ഭാഗ്യവാന്മാരാണെന്നും 44 വര്‍ഷം കൊണ്ട് വിവിധ രംഗങ്ങളില്‍ അഭിമാനര്‍ഹമായ നേട്ടമാണ് സഅദിയ്യ കൈവരിച്ചതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ജനറല്‍ സെക്രട്ടറി സയ്യിദ് കെ എസ് ആറ്റകോയ തങ്ങള്‍ കുമ്പോല്‍ അധ്യക്ഷത വഹിച്ചു. എ പി അബ്്ദുല്ല മുസ്്‌ലിയാര്‍ മാണിക്കോത്ത്, കെ പി ഹുസൈന്‍ സഅദി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ശാഫി ഹാജി കീഴൂര്‍, പള്ളങ്കോട് അബ്്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, അബ്്ദുലത്തീഫ് സഅദി കൊട്ടില, അബ്്ദുല്‍ കരീം സഅദി ഏണിയാടി, അബ്്ദുറസാഖ്് ഹാജി മേല്‍പറമ്പ്, മൊയ്തീന്‍ മാസ്റ്റാര്‍ ഉപ്പള, സി കെ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സുബൈര്‍ എയ്യള, അബ്്ദുല്‍ അസീസ് മാസ്റ്റര്‍ പ്രസംഗിച്ചു അബ്്ദുല്‍ ഗഫാര്‍ സഅദി സ്വാഗതവും അഷ്‌റഫ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

 

Latest