Connect with us

Gulf

ഇന്ത്യന്‍ കമ്പനികള്‍ക്ക് ജി സി സി സുരക്ഷിത മേഖല

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ കമ്പനികള്‍ക്ക് ഏറ്റവും സുരക്ഷിതമായ നക്ഷേപ മേഖല ജി സി സിയാണെന്ന് പഠന റിപ്പോര്‍ട്ട്. ആല്‍പെന്‍ ക്യാപിറ്റല്‍ ആണ് ഗവേഷണ പ്രബന്ധം തയാറാക്കിയത്.
പെട്രോകെമിക്കല്‍, വളം, ഔഷധം, ഇരുമ്പയിര് എന്നീ കമ്പനികള്‍ക്ക് വലിയ സാധ്യതയാണുള്ളത്. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയാണ് കാരണം. പാചകവാതകത്തിന് 0.8 മുതല്‍ 1.5 ഡോളര്‍ വരെയാണ് ശരാശരി വില. ആഗോളാടിസ്ഥാനത്തില്‍ നാല് മുതല്‍ ആറു വരെ ഡോളര്‍ നല്‍കണം. വൈദ്യുതിക്കുള്ള ചെലവും കുറവാണ്. കിലോവാട്ടിന് 3.7 സെന്റ് ഡോളറാണ് നല്‍കേണ്ടത്. അമേരിക്കയിലും ചൈനയിലും മറ്റും 9.4 സെന്റ് നല്‍കണം. ആഭ്യന്തരോത്പാദനവും സാമ്പത്തിക ഭദ്രതയും ജി സി സിയില്‍ വര്‍ധിച്ചുവരുന്നു. ഇന്ത്യയും ജി സി സിയും പരമ്പരാഗത സുഹൃത്തുക്കളുമാണ്. ഇതെല്ലാം കൊണ്ട് ഇന്ത്യന്‍ കമ്പനികള്‍ക്ക് കനത്ത നിക്ഷേപം നടത്താന്‍ കഴിയുമെന്ന് ആല്‍പെന്‍ എം ഡി സഞ്ജയ് വിഗ് പറഞ്ഞു.