സരിതയുടെ മൊഴിയെടുക്കാത്ത മജിസ്‌ട്രേറ്റിനോട് വിശദീകരണം തേടി

Posted on: November 12, 2013 6:14 pm | Last updated: November 13, 2013 at 6:05 pm

saritha s nairകൊച്ചി: സോളാര്‍ തട്ടിപ്പു കേസില്‍ സരിതയുടെ പരാതി നേരത്തെ രേഖപ്പെടുത്താതിരുന്ന അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്‍.വി രാജുവിനോട് ഹൈക്കോടതി വിശദീകരണം തേടി. 15 ദിവസത്തിനകം ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. ലൈംഗികമായി ഉപയോഗിച്ചുവെന്ന് സരിത പറഞ്ഞത് എസിജെഎം രേഖപ്പെടുത്തിയല്ല. സരിതയുടെ മൊഴി രേഖപ്പെടുത്തിയതില്‍ എസിജെഎം വീഴ്ചവരുത്തിയെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.

സരിത വാക്കാല്‍ പറഞ്ഞ കാര്യങ്ങള്‍ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നില്ല. ലൈംഗികമായി ഉപയോഗിച്ചെന്ന് സരിത മൊവി നല്‍കിയിരുന്നതായി എസിജെഎം തന്നെയാണ് ഹൈക്കോടതി റജിസ്ട്രാറെ അറിയിച്ചത്. എന്നാല്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് സരിത പിന്നീട് എഴുതി നല്‍കിയ മൊഴിയില്‍ ഇല്ല. അതേസമയം എസിജെഎം മൊഴി രേഖപ്പെടുത്താതിനു പിന്നില്‍ ബാഹ്യ സമ്മര്‍ദം ഇല്ലെന്നാണ് ഹൈക്കോടതി റജിസ്ട്രാറുടെ റിപ്പോര്‍ട്ട്. അഡ്വ. ജയശങ്കറും ബിജെപി നേതാവ് കെ. സുരേന്ദ്രനും നല്‍കിയ പരാതിയിലാണ് ഹൈക്കോടതി എസിജെഎമ്മിനോട് വിശദീകരണം തേടിയത്.

ഇതിനിടെ തന്നെ വിചാരണയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സിജെഎം ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് കത്തയച്ചിരുന്നു.