കരിപ്പൂര്‍ സ്വര്‍ണക്കടത്ത്: പ്രതിയുടെ ആഡംബര ബൈക്ക് പിടിച്ചെടുത്തു

Posted on: November 12, 2013 5:41 pm | Last updated: November 12, 2013 at 11:54 pm

karippor airportകോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി നബീലിന്റെ ആഡംബര ബൈക്ക് ഡി ആര്‍ ഐ പിടിച്ചെടുത്തു. നബീല്‍ താമസിച്ചിരുന്ന കൊച്ചിയിലെ ഫഌറ്റില്‍ നിന്നാണ് ബൈക്ക് കണ്ടെടുത്തത്. തുടര്‍ന്ന് ഫഌറ്റ് ഡി ആര്‍ ഐ ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. സ്വര്‍ണക്കടത്തിന് കാരിയര്‍മാരായി പ്രവര്‍ത്തിച്ചിരുന്ന സ്ത്രീകള്‍ താമസിച്ചിരുന്നത് ഈ ഫഌറ്റിലായിരുന്നു.

അതിനിടെ, സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം സിനിമാ രംഗത്തേക്കും നീങ്ങുകയാണ്. സ്വര്‍ണക്കടത്തിലൂടെ ലഭിച്ച പണം സിനിമാ നിര്‍മാണത്തിനായാണ് ഉപയോഗിച്ചതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ ഒരു ഭാരവാഹി നബീലിന്റെ ഫഌറ്റിലെ നിത്യ സന്ദര്‍ശകനായിരുന്നു. ഇയാളെ ഡി ആര്‍ ഐ ചോദ്യം ചെയ്യും.