Connect with us

National

രാജസ്ഥാനില്‍ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതി ഇന്ന്

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാന്‍ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതി ഇന്ന്. സംസ്ഥാനത്ത് കോണ്‍ഗ്രസും ബി ജെ പിയും തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചുകഴിഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയം കീറാമുട്ടിയായി മാറിയ സംസ്ഥാനത്ത് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയിലാണ് ഇരു പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിര്‍ണയിച്ചത്.

ക്രിമിനല്‍ കുറ്റാരോപിതര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഇരു പാര്‍ട്ടികളും മത്സരിച്ച് ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ബന്‍വാരി ദേവി കൊലക്കേസില്‍ ഉള്‍പ്പെട്ട മഹിപാല്‍ മദേര്‍നയുടെ ഭാര്യ ലീല കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. ദാരാ സിംഗ് കൊലക്കെസില്‍ കുറ്റപത്രത്തിലുള്ള രാജേന്ദ്ര റാത്തോര്‍, സൊഹ്‌റാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കേസില്‍ ഉള്‍പ്പെട്ട ഗുലാബ് ചന്ദ് കടാരിയ എന്നിവര്‍ക്ക് ബി ജെ പിയും ടിക്കറ്റ് നല്‍കിയിട്ടുണ്ട്. 20 സ്ത്രീകള്‍ ബി ജെ പിയുടെ പട്ടികയില്‍ ഉണ്ട്.

Latest