‘അഹ്‌ലുസ്സുന്നയെ ശക്തിപ്പെടുത്തണം’

Posted on: November 12, 2013 12:22 am | Last updated: November 12, 2013 at 12:22 am

ഗൂഡല്ലൂര്‍: സംഘടനാപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തി സുന്നത്ത് ജമാഅത്തിനെ ശക്തിപ്പെടുത്തണമെന്ന് അബ്ദൂസ്സലാം മുസ്‌ലിയാര്‍ ദേവര്‍ശോല പറഞ്ഞു. പാടന്തറ മര്‍കസ് മുഹ്‌യിസുന്ന വിദ്യാര്‍ഥി സംഘടനാ പൂര്‍വ വിദ്യാര്‍ഥി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സയ്യിദ് അലി അക്ബര്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി കീഴാറ്റൂര്‍ ഉദ്ഘാടനം ചെയ്തു. കാരന്തൂര്‍ മര്‍കസ് ശരീഅത്ത് കോളജില്‍ നിന്ന് വാര്‍ഷികപ്പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ഉക്കാശ് അലി പാക്കണയെ യോഗത്തില്‍ അനുമോദിച്ചു. സയ്യിദ് ഹിഫഌര്‍റഹ്മാന്‍ ജിഫ്രി, ഇര്‍ശാദ് നിസാമി പ്രസംഗിച്ചു.