മാഞ്ചസ്റ്റര്‍ ആഴ്‌സണലിനെ തോല്‍പ്പിച്ചു (1-0)

Posted on: November 11, 2013 8:36 am | Last updated: November 11, 2013 at 8:36 am
Robin van Persie
റോബിന്‍ വാന്‍പേഴ്‌സിയുടെ ഹെഡര്‍ പോസ്റ്റിലേക്ക്‌

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന പ്രമുഖ ടീമുകളുടെ മത്സരത്തില്‍ ആഴ്‌സണലിന്റെ മാഞ്ചസ്റ്റര്‍ ഒരു ഗോളിന് തോല്‍പ്പിച്ചു. സൂപ്പര്‍ താരം റോബിന്‍ വാന്‍ പേഴ്‌സിയാണ് തന്റെ പഴയ തട്ടകത്തിനെതിരെ ഹെഡറിലൂടെ ഗോള്‍ നേടിയത്. മാഞ്ചസ്റ്ററിന്റെ സ്വന്തം സ്‌റ്റേഡിയമായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ പതിനായിരങ്ങളുടെ ആരവങ്ങള്‍ക്കിടെയാണ് പോരാട്ടം നടന്നത്. ഉജ്ജ്വല ഫോമിലായിരുന്ന മാഞ്ചസ്റ്ററിനെതിരെ പിടിച്ചുനില്‍ക്കാന്‍ ആഴ്‌സണ്‍ വെംഗറിന്റെ ശിഷ്യന്‍മാര്‍ ഏറെ പാടുപെട്ടു. ഗോളവസരങ്ങള്‍ ഉണ്ടാക്കാന്‍ ആഴ്‌സണലിനായില്ല.

ഇരുപത്തി ഏഴാം മിനുട്ടിലാണ് ഗോള്‍ വീണത്. റൂണിയെടുത്ത കോര്‍ണര്‍ കിക്കില്‍ വാന്‍ പോഴ്‌സിയുടെ തലയും തോള്‍ ഭാഗവും തൊട്ടുരുമ്മിയാണ് പോസ്റ്റിന്റെ വലത്തേ മൂലയില്‍ ചെന്ന് വീഴുകയായിരുന്നു. ഈ ഗോളോടെ സീസണില്‍ ഏഴു ഗോളുകള്‍ വാന്‍ പേഴ്‌സി നേടി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ സെര്‍ജിയോ അഗ്യൂറോയും ലിവര്‍പൂള്‍ താരങ്ങളായ ലൂയി സുവാറസും ഡാനിയല്‍ സ്റ്ററിഡ്ജുമാണ് 8 ഗോളുകളുമായി മുമ്പിലുള്ളത്.