കരിമണല്‍ ഖനനം: സി ഐ ടി യു നിലപാടിനെതിരെ വി എസ്

Posted on: November 10, 2013 12:53 pm | Last updated: November 10, 2013 at 12:53 pm

കൊച്ചി: കരിമണല്‍ ഖനനം സംബന്ധിച്ച സി പി എം തൊഴിലാളി സംഘടനയായ സി ഐ ടി യുവിന്റെ നിലപാടിനെതിരെ വി എസ് അച്യുതാനന്ദന്‍. ഖനനം പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും സ്വകാര്യ വ്യക്തിക്ക് ലാഭമുണ്ടാക്കാന്‍ പൊതുമേഖലയെ ഉപയോഗിക്കരുത് എന്നും വി എസ് പറഞ്ഞു. സ്വകാര്യ കമ്പനിക്ക് കരിമണല്‍ ഖനനത്തിനായി സി ഐ ടി യുവിന്റെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകള്‍ പ്രക്ഷോഭം നടത്തിയിരുന്നു. കൊച്ചിയിലെ സി എം ആര്‍ എല്‍ എന്ന സ്ഥാപനത്തിന് വേണ്ടിയാണ് സമരം നടത്തിയത്.