Connect with us

Gulf

ദുബൈ ഗ്രാന്റ് പരേഡ് ആഡംബര കാറുകളുടെ ഘോഷയാത്രയായി

Published

|

Last Updated

ദുബൈ: പ്രഥമ ദുബൈ ഗ്രാന്റ് പരേഡ് കാഴ്ചക്കാരില്‍ നിറച്ചത് അമ്പരപ്പും കൗതുകവും. ഇന്നലെ നടന്ന ദുബൈ ഗ്രാന്റ് പരേഡാണ് കാര്‍ പ്രേമികള്‍ക്കും സന്ദര്‍ശകര്‍ക്കും കാഴ്ചയുടെ വിരുന്നായി മാറിയത്.
പല കാണികളും അല്‍ഭുതത്താല്‍ തുറന്ന വായയുമായാണ് കാറുകളുടെ ഘോഷയാത്രക്ക് ദൃസാക്ഷികളായത്. നഗരത്തില്‍ നടന്നുവരുന്ന മോട്ടോര്‍ ഷോയുടെ ഭാഗമായിരുന്നു പരേഡ്. 50 കോടി ദിര്‍ഹത്തില്‍ അധികം വിലയുള്ള കാറുകളും പരേഡില്‍ അണിനിരന്നിരുന്നു. ട്രെയ്ഡ് സെന്ററില്‍ നിന്നായിരുന്നു പരേഡ് ആരംഭിച്ചത്. 350 ബ്രാന്റുകളിലുള്ള കാറുകള്‍ ഗ്രാന്റ് പരേഡില്‍ പങ്കെടുത്തു. ലോകത്തിലെ ഏറ്റവും വേഗം കൂടിയ സ്ട്രീറ്റ് കാറായ ബുഗാട്ടി വൈറണ്‍, ലംബോര്‍ഗിനി, ഫെരാറി, മക് ലറണ്‍, റോള്‍സ് റോയ്‌സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, മസറാട്ടി, ഷെല്‍ബി സൂപ്പര്‍ കാര്‍, ഹാര്‍ലി ഡേവിഡ്‌സണ്‍, ഡുകാട്ടി തുടങ്ങി ലോകത്തിലെ മിക്കവാറും എല്ലാ കാറുകളും ഗ്രാന്റ് പരേഡില്‍ പങ്കാളികളായി. റെഡ് ബുള്‍ റെയ്‌സിംഗ് ഫോര്‍മുല വണ്ണില്‍ ചാമ്പ്യനായ ഇന്‍ഫിനിറ്റി കാറായിരുന്നു മുമ്പില്‍. ദുബൈ പോലീസിന്റെ ആഢംബര കാറുകളായിരുന്നു പരേഡിന് അകമ്പടിയായതെന്ന് സംഘാടകര്‍ വ്യക്തമാക്കി. ശൈഖ് സായിദ് റോഡിലൂടെ 45 കിലോമീറ്റര്‍ ദൂരത്തിലായിരുന്നു പരേഡ് നടത്തിയത്.
ബുര്‍ജുല്‍ അറബ്, ബുര്‍ജ് ഖലീഫ എന്നിവിടങ്ങളിലൂടെ കടന്നുപോയ പരേഡ് ഒടുവില്‍ വേള്‍ഡ് ട്രേഡ് സെന്ററിന് സമീപം സമാപിച്ചു.

---- facebook comment plugin here -----

Latest