ഇന്‍ഡോ- ശ്രീലങ്കന്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് ഇന്നും നാളെയും

Posted on: November 9, 2013 7:55 am | Last updated: November 9, 2013 at 7:55 am

കല്‍പറ്റ: ജപ്പാന്‍ കരാത്തെ ദോ കെന്‍യു-റിയു ഇന്ത്യയുടേയും ഓള്‍ ഇന്ത്യ കരാത്തേ ദോ കെയന്‍യു-റിയു ഫെഡറേഷന്റെയും ആഭിമുഖ്യത്തില്‍ ഇന്നും നാളെയും കരാത്തേ ചാമ്പ്യന്‍ഷിപ്പ്് നടക്കുമെന്ന്് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കരാത്തേ ചാമ്പ്യന്‍ഷിപ്പ് ദേശീയ ക്രിക്കറ്റ് അക്കാദമി ചെയര്‍മാന്‍ ടി സി മാത്യു ഉദ്ഘാടനം ചെയ്യും.
ചുണ്ടേല്‍ സെന്റ് ജൂഡ്‌സ് പാരിഷ് ഹാളില്‍ ഇന്ന് രാവിലെ പത്തിന് നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് പങ്കെടുക്കുന്ന അംഗങ്ങളുടെ പ്രകടനവും ഉണ്ടാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഓള്‍ ഇന്ത്യ കരാത്തേ ഫെഡറേഷന്റേയും വേള്‍ഡ് കരാത്തേ ഫെഡറേഷന്റെയും അംഗാകാരമുള്ള കരാത്തേ സ്‌കൂളിലെ സബ് ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ പുരുഷ വനിതാ വിഭാഗങ്ങളിലായി 700 ല്‍ അധികം കായിക താരങ്ങള്‍ പങ്കെടുക്കും.
ശ്രീലങ്കന്‍ കരാത്തേ ഫെഡറേഷന്റെ ദേശീയ കോച്ച് ഷിഹാന്‍ ശിശിര കുമാരയുടെ നേതൃത്വത്തിലുള്ള ശ്രീലങ്കന്‍ ദേശീയ കരാത്തേ ടീം അംഗങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നുണ്ട്. ഇരു രാജ്യങ്ങളുടേയും തിരഞ്ഞെടുക്കപ്പെട്ട കരാത്തേ അഭ്യാസികളുടെ പ്രദര്‍ശനവും ഉണ്ടായിരിക്കും.
സുബൈര്‍ ഇളകുളം തയാറാക്കിയ വയനാട് ടൂറിസം ഡയറക്ടറിയുടെ പ്രകാശനം കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്് വി ജി വിജയന് കൈമാറി നിര്‍വഹിക്കും. ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗിരീഷ് പെരുന്തട്ട, സ്വാഗതസംഘം ചെയര്‍പേഴ്‌സണ്‍ രഞ്ജിനി മേനോന്‍, സുബൈദ് ഇളകുളം, അബ്ദുല്‍ മുനീര്‍ വട്ടോളി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.