Connect with us

National

കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ പങ്കെടുക്കരുതെന്ന് വീണ്ടും കരുണാനിധി

Published

|

Last Updated

ചെന്നൈ: ശ്രീലങ്കന്‍ തമിഴ്‌വംശജരോട് ശ്രീലങ്കന്‍ സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പ്രതിഷേധിച്ച് കൊളംബോയില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ (ചോഗം) സമ്മേളനം ഇന്ത്യ ബഹിഷ്‌കരിക്കണമെന്ന് ഡി എം കെ പ്രസിഡന്റ് എം കരുണാനിധി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇക്കാര്യത്തില്‍ മനസ്സാക്ഷിക്കനുസരിച്ച് തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി കരുണാനിധി പറഞ്ഞു.
കേന്ദ്രത്തിലെ യു പി എ സര്‍ക്കാറില്‍ നിന്ന് ഡി എം കെ ഇതിനകം പുറത്തു വന്നിട്ടുണ്ട്. അതുകൊണ്ട്തന്നെ പാര്‍ട്ടി കേന്ദ്ര സര്‍ക്കാറിനെ പിന്താങ്ങുന്ന പ്രശ്‌നം ഉദിക്കുന്നില്ല- ഒരു ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. ശ്രീലങ്കന്‍ തമിഴ് പ്രശ്‌നത്തില്‍ യു പി എ സര്‍ക്കാര്‍ വേണ്ട വിധം പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് കഴിഞ്ഞ മാര്‍ച്ചിലാണ് യു പി എ സഖ്യത്തെ ഡി എം കെ ഒഴിവാക്കിയത്.
ഈ മാസം 15ന് കൊളംബോയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തില്‍ ഇന്ത്യ പങ്കെടുക്കരുതെന്നാണ് തമിഴ്‌നാട്ടിലെ എ ഐ എ ഡി എം കെ , ഡി എം കെ, ബി ജെ പി തുടങ്ങി ഒട്ടുമിക്ക രാഷ്ട്രീയ പാര്‍ട്ടികളുടേയും നിലപാട്. ഈ സമ്മേളനം ഇന്ത്യ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്‌നാട് നിയമസഭ നേരത്തെ പാസ്സാക്കിയിരുന്നു.

Latest