Connect with us

Wayanad

വ്യാജ വികലാംഗ ജീവനക്കാര്‍ക്കെതിരെ സമരം നടത്തും

Published

|

Last Updated

മാനന്തവാടി: വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റുമായി ജോലിചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ സമരം നടത്തുമെന്ന് വികലാംഗ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജില്ലാ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ആദ്യ ഘട്ടമായി നവംബര്‍ എട്ടിന് മാനന്തവാടി ട്രൈബല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തും. ജില്ലയില്‍ 15 പേരാണ് വ്യാജന്‍മാരായി കണ്ടെത്തിയിട്ടുള്ളത്. ഇതില്‍ മൂന്ന് പേരെ മാത്രമാണ് പിരിച്ചു വിട്ടിട്ടുള്ളത്. വികലാംഗ കോട്ടയിലെ മുഴുവന്‍ നിയമനങ്ങളും പുന:പരിശോധിക്കണം. വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഡോക്ടര്‍മാറക്കെതിരെ നടപടി സ്വീകരിക്കണമെന്നും വ്യാജ നിയമനങ്ങള്‍ മുഴുവന്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കെ ടി ബാബു, കമല്‍ ജോസഫ്, എം ഗോപി, വി ടി ടോമി എന്നിവര്‍ പങ്കെടുത്തു.