ഉപജില്ലാ കായിക മേളകള്‍ സമാപിച്ചു; പന്നൂരും നെല്ലിപ്പൊയിലും പയമ്പ്രയും ചാമ്പ്യന്‍

Posted on: November 8, 2013 7:23 am | Last updated: November 8, 2013 at 8:23 am

താമരശ്ശേരി: മൂന്ന് ദിവസങ്ങളിലായി നടന്ന താമരശ്ശേരി, കൊടുവള്ളി ഉപജില്ലാ കായിക മേളകള്‍ സമാപിച്ചു. കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കൊടുവള്ളി ഉപജില്ലാ കായിക മേളയില്‍ 325 പോയിന്റെ് നേടി പന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഴറോള്‍ ചാമ്പ്യന്‍മാരായി. കൂടത്തായി സെന്റ് മേരീസിനാണ് രണ്ടാം സ്ഥാനം. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കാരാട്ട് അബ്ദുര്‍റസ്സാഖ് ഉദ്ഘാടനം ചെയ്തു. ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗ്രേസി നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു.
ഈങ്ങാപ്പുഴ എം ജി എം ഹൈസ്‌കൂളില്‍ നടന്ന താമരശ്ശേരി ഉപജില്ലാ കായിക മേളയില്‍ നെല്ലിപ്പൊയില്‍ സെന്റ് ജോണ്‍സ് എച്ച് എസ് എസ് ഒന്നാം സ്ഥാനവും കോടഞ്ചേരി സെന്റ് ജോസഫ് രണ്ടാസ്ഥാനവും കരസ്ഥമാക്കി. സമാപന സമ്മേളനം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിശകുട്ടി സുല്‍ത്താന്‍ ഉല്‍ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി കെ ഹുസ്സൈന്‍ കുട്ടി അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം: പയമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കുന്ദമംഗലം ഉപജില്ല സ്‌കൂള്‍ കായികമേളയില്‍ 361 പോയിന്റ് നേടി നാലാംതവണയും പയമ്പ്ര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി. 231 പോയിന്റ് നേടിയ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. യു പി, എല്‍ പി വിഭാഗത്തില്‍ എം എ എം യു പി സ്‌കൂള്‍ പറമ്പില്‍കടവ് ചാമ്പ്യന്‍ഷിപ്പ് നേടി. സമാപന ചടങ്ങില്‍ ജില്ലാ സ്‌കൂള്‍ സ്‌പോര്‍ട്‌സ് ഓര്‍ഗനൈസര്‍ ടി എം അബ്ദുര്‍റഹ്മാന്‍ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയതു. എ ഇ ഒ. വി പി മിനി അധ്യക്ഷത വഹിച്ചു. കുരുവട്ടൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലക്ഷ്മിക്കുട്ടി, പ്രിന്‍സിപ്പല്‍ സജീഷ് നാരായണന്‍, പ്രധാനാധ്യാപകന്‍ സി ബാലകൃഷ്ണന്‍, ടി സി മുഹമ്മദ്, സി പ്രേമന്‍, പ്രമോദ് എന്‍ പ്രസംഗിച്ചു. ഓര്‍ഗനൈസിംഗ് സെക്രട്ടറി എ കെ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും പ്രോഗ്രാം കണ്‍വീനര്‍ കെ മനോജ്കുമാര്‍ നന്ദിയും പറഞ്ഞു.