ലാവ്‌ലിന്‍ ഇടപാട്: സംസ്ഥാനത്തിന് നഷ്ടമുണ്ടായതായി മുഖ്യമന്ത്രി

Posted on: November 7, 2013 9:12 pm | Last updated: November 7, 2013 at 11:14 pm

oommenchandi

തിരുവനന്തപുരം: ലാവ്‌ലിന്‍ ഇടപാടില്‍ സംസ്ഥാനത്തിന് നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടത്തിന്റെ ഉത്തരവാദി ആരെന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മലബാര്‍ കാന്‍സര്‍ സെന്ററിന് 100 കോടി രൂപ നല്‍കാമെന്ന് കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. അതനുസരിച്ച് തുക കിട്ടിയിട്ടില്ല. അതിനപ്പുറത്തേക്കുള്ള കാര്യങ്ങള്‍ സാങ്കേതികമാണ്. ഖജനാവിന് നഷ്ടമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയത് സി എ ജിയാണ്. കോടതിവിധിയെ താന്‍ ചോദ്യം ചെയ്യുന്നില്ലെന്നും എന്നാല്‍ കോടതിയാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ഇപ്പോഴത്തെ കോടതിവിധിയില്‍ അഭിമാനിക്കുന്നവര്‍ മറക്കരുതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.