യു എ ഇയില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചു

Posted on: November 7, 2013 8:52 pm | Last updated: November 7, 2013 at 8:52 pm

അബുദാബി: രാജ്യത്തെ ആദ്യ കൊറോണ വൈറസ് അബുദാബി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. അബുദാബിയിലെ ഒരു ആശുപത്രിയില്‍ ചികിത്സക്കെത്തിയ 75 കാരനായ ഒമാനിയിലാണ് കൊറോണ വൈറസിന്റെ സാന്നിധ്യമുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസമാണ് ശ്വാസ സംബന്ധമായ അസുഖത്താല്‍ രാജ്യത്ത് സന്ദര്‍ശനത്തിനെത്തിയ ഒമാനി ആശുപത്രിയിലെത്തുന്നത്. പ്രാഥമിക പരിശോധനയില്‍ വൈറസിനെ കുറിച്ച് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ഇയാലെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. കൊറോണ വൈറസ് സ്ഥിരീകരിച്ച ഇദ്ദേഹം ആശുപത്രിയിലെ പ്രത്യേക വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. ഇതുവരെയായി ലോകത്ത് 150 രോഗികളല്‍ അപകടകരമായ കൊറോണ വൈറസ് കണ്ടെത്തിയതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്താക്കുന്നു.