മൂലമറ്റം പവര്‍ ഹൗസില്‍ വീണ്ടും പൊട്ടിത്തെറി; ഒരു മണിക്കൂര്‍ വൈദ്യുതി നിയന്ത്രണം

Posted on: November 7, 2013 6:22 pm | Last updated: November 7, 2013 at 11:13 pm

moolamattamഇടുക്കി: മൂലമറ്റം പവര്‍ഹൗസില്‍ വീണ്ടും പൊട്ടിത്തെറി. സ്വിച്ച് യാര്‍ഡിലെ ട്രാന്‌സ്‌ഫോമറിലാണ് പൊട്ടിത്തെറിയുണ്ടായത്. കഴിഞ്ഞ ആഴ്ച്ചയും പവര്‍ഹൗസില്‍ പൊട്ടിത്തെറിയുണ്ടായിരുന്നു.

പൊട്ടിത്തെറിയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വരെ വൈദ്യതി നിയന്ത്രണമുണ്ടായേക്കും. ഇടുക്കി പദ്ധതിയില്‍ നിന്നുള്ള വൈദ്യുതി വിതരണം പൂര്‍ണ്ണമായും തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. വൈദ്യുതി ലഭ്യതയില്‍ 650 മെഗാവാട്ടിന്റെ കുറവുണ്ടാവും.

ഗൗരവമുള്ള പൊട്ടിത്തെറിയല്ല ഉണ്ടായിരിക്കുന്നതെന്ന് പവര്‍ഹൗസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എട്ടുമണിയോടെ വൈദ്യുതി വിതരണം പുനസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു.