Connect with us

Kasargod

ജനസമ്പര്‍ക്ക പരിപാടി സ്‌ക്രീനിംഗ് കമ്മിറ്റി 15 നു ചേരും

Published

|

Last Updated

കാസര്‍കോട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ പരാതിക്കാരനു അവസരം ഒരുക്കാനായി സ്‌ക്രീനിംഗ് കമ്മിറ്റി യോഗം 15നു കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ചേരും.
ജില്ലയുടെ ചുമതല വഹിക്കുന്ന കൃഷി മന്ത്രി കെ പി മോഹനന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ കലക്ടറും മറ്റു ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും. ഈമാസം 29നാണ് മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി കളക്ടറേറ്റില്‍ നടക്കുന്നത്. ഇതുവരെ 6908 അപേക്ഷകളാണ് പൊതുജനങ്ങളില്‍ നിന്നും ലഭിച്ചിട്ടുളളത്. ഇതിനകം തന്നെ 6575 അപേക്ഷകളിന്‍മേല്‍ ഉദ്യോഗസ്ഥതല നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ബാക്കിയുളള അപേക്ഷകളിലും നടപടി സ്വീകരിച്ചുവരുന്നു. ജില്ലാ ദാരിദ്ര്യനിര്‍മാര്‍ജന യൂണിറ്റ് 2829, സപ്ലൈ ഓഫീസ് 1149 എന്നീ വകുപ്പുകള്‍ പരിഹരിക്കേണ്ട അപേക്ഷകളാണ് കൂടുതല്‍ ലഭിച്ചിട്ടുളളത്. ഉദ്യോഗസ്ഥ നടപടികള്‍ എട്ടിനകം പൂര്‍ത്തീകരിക്കണമെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ജനസമ്പര്‍ക്ക പരിപാടിയുടെ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിര്‍ദേശം നല്‍കി. പരാതിക്കാരന് മുഖ്യമന്ത്രിയെ നേരിട്ട് കാണേണ്ട അപേക്ഷകളുണ്ടെങ്കില്‍ ആ വിവരവും എട്ടിനകം കലക്ടറെ അറിയിക്കണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ സബ് കലക്ടര്‍ കെ ജീവന്‍ ബാബു, എ ഡി എം എച്ച് ദിനേശന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ എന്‍ ദേവിദാസ്, ടി രാമചന്ദ്രന്‍, വി പി മുരളീധരന്‍, ആര്‍ കൃഷ്ണകുമാര്‍, പി കെ സുധീര്‍ബാബു, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

---- facebook comment plugin here -----

Latest