എന്‍ എസ് എസ് യൂനിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കൊയിലാണ്ടിയില്‍

Posted on: November 7, 2013 7:56 am | Last updated: November 7, 2013 at 7:56 am

കൊയിലാണ്ടി: ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ വിദ്യാഭ്യാസവകുപ്പ് അധികമായി അനുവദിച്ച 50 എന്‍ എസ് എസ് യൂനിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ വൈകീട്ട് നാലിന് വിദ്യാഭ്യാസമന്ത്രി പി കെ അബ്്്ദുര്‍റബ്ബ് നിര്‍വ്വഹിക്കും.
കൊയിലാണ്ടി മാപ്പിള ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ മുഖ്യാതിഥിയായിരിക്കും. കെ ദാസന്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. നഗരസഭാധ്യക്ഷ കെ ശാന്ത എന്‍ എസ് എസ് ബാഡ്ജ് വിതരണം ചെയ്യും. പി എസ് സി അംഗം ടി ടി ഇസ്മായില്‍ മുഖ്യപ്രഭാഷണം നടത്തും.