രാഹുല്‍ ഗാന്ധി ഇനി തെരെഞ്ഞെടുപ്പില്‍ ശ്രദ്ധിക്കണമെന്ന് ജയറാം രമേശ്

Posted on: November 6, 2013 9:28 pm | Last updated: November 6, 2013 at 9:28 pm

ന്യൂഡല്‍ഹി: പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനേക്കാള്‍ രാഹുല്‍ ഗാന്ധി ഇനി തെരെഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കേന്ദ്രമന്ത്രി ജയറാം രമേശ്. തെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുമ്പോള്‍ രാഹുല്‍ പാര്‍ട്ടിയുടെ ദീര്‍ഘകാല ലക്ഷ്യങ്ങളില്‍ മാത്രം ചിന്തിക്കുന്നതില്‍ നിരാശയുണ്ട്. തെരെഞ്ഞെടുപ്പിനെക്കുറിച്ച് രാഹുല്‍ അധികം സംസാരിക്കാത്തതില്‍ നിരാശയുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.