ശ്രീലങ്കന്‍ സന്ദര്‍ശനം ഒഴിവാക്കാന്‍ പ്രധാനമന്ത്രിക്കുമേല്‍ സമ്മര്‍ദം

Posted on: November 6, 2013 11:08 am | Last updated: November 6, 2013 at 11:08 am

Manmohan_Singh_671088fന്യൂഡല്‍ഹി: ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രീയത്തലവന്മാരുടെ സമ്മേളനത്തില്‍ നിന്നു പിന്‍മാറാന്‍ പ്രധാനമന്ത്രി മന്‍മോന്‍സിംഗിനുമേല്‍ സമ്മര്‍ദം ശക്തമാകുന്നു. അതേസമയം ലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നു പിന്‍മാറരുതെന്നു ശ്രീലങ്കയുടെ വടക്കന്‍ മേഖലാ മുഖ്യമന്ത്രിയും തമിഴ് നേതാവുമായ സി.വി വിഘ്‌നേശ്വര്‍ പ്രധാനമന്ത്രിയോട് അഭ്യാര്‍ത്ഥിച്ചു.

എന്നാല്‍ പ്രതിരോധമന്ത്രി എ.കെ ആന്റണിയും പി.ചിദംബരവുമടക്കം വലിയൊരു വിഭാഗം കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നിന്നു പിന്‍മാറണമെന്ന നിലപാടിലാണ്. തമിഴ് ജനതയുടെ വികാരം ഉള്‍ക്കൊണ്ടുള്ളതായിരിക്കണം തീരുമാനമെന്നാണ് ഇവരുടെ ആവശ്യം.