അര ലക്ഷം രൂപ വിവാഹ ധനസഹായം നല്‍കുന്നു

Posted on: November 6, 2013 6:00 am | Last updated: November 6, 2013 at 8:51 am

കോഴിക്കോട്: ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോള്‍ഡിന്റെ കീഴിലുള്ള അനാഥാലയങ്ങളിലെ 18 വയസ്സ് പൂര്‍ത്തിയായ പെണ്‍കുട്ടികളുടെ വിവാഹ ചെലവിന് 50,000 രൂപ സര്‍ക്കാര്‍ ധനസഹായം നല്‍കുന്നു. കുട്ടികള്‍ക്ക് അനുയോജ്യമായ വരന്‍മാരെ കണ്ടെത്തലും കണ്ടെത്തിയവര്‍ക്ക് വിവാഹപൂര്‍വ കൗണ്‍സിലിംഗും സ്ഥാപന മാനേജ്‌മെന്റുകള്‍ നടത്തും.
കൂടുതല്‍ വിവരങ്ങള്‍ ജില്ലാ സാമൂഹികനീതി ഓഫീസില്‍ നിന്നും 04952371911 നമ്പറിലും ലഭിക്കും.