പണ്ഡിത ദര്‍സ് നാളെ

Posted on: November 6, 2013 12:35 am | Last updated: November 6, 2013 at 12:35 am

മഞ്ചേരി: കോട്ടൂര്‍ ഉസ്താദിന്റെ പണ്ഡിതദര്‍സ് നാളെ മഞ്ചേരി ടൗണ്‍ ഹികമിയ്യ സുന്നി ജുമുഅ മസ്ജിദില്‍ നടക്കും. ശറഹുല്‍ അഖാഇദയുടെ മൂന്നാമത്തെ ക്ലാസാണ് നാളെ ഉച്ചക്ക് ഒന്നിന് നടക്കുക. സമസ്ത ഏറനാട് താലൂക്ക് കമ്മിറ്റി സംഘടിപ്പിക്കുന്ന ദര്‍സ് കേന്ദ്ര മുശാവറ അംഗം മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ പത്തിന് പള്ളിയില്‍ ജംഇയ്യത്തുല്‍ ഉലമ താലൂക്ക് മുശാവറയുണ്ടായിരിക്കുമെന്ന് പ്രസിഡന്റ് അലവി ദാരിമി ചെറുകുളം, സെക്രട്ടറി കെ സി അബൂബക്കര്‍ ഫൈസി അറിയിച്ചു.