കുരുവട്ടൂര്‍ ബസാറില്‍ റോഡ് തകര്‍ന്നു:യാത്രക്കാര്‍ ദുരിതത്തില്‍

Posted on: November 5, 2013 10:01 pm | Last updated: November 5, 2013 at 10:01 pm
Kuruvattur Bazarile Vellaket
കുരുവട്ടൂര്‍ ബസാറില്‍ തകര്‍ന്ന റോഡിലെ വെള്ളക്കെട്ട്

നരിക്കുനി:പുല്ലാളൂര്‍-പറമ്പില്‍ ബസാര്‍ റോഡില്‍ കുരുവട്ടൂര്‍ ബസാറില്‍ റോഡ് തകര്‍ന്ന് വെള്ളക്കെട്ട് രൂപപ്പെട്ടത് യാത്രാദുരിതം സൃഷ്ടിക്കുന്നു.
ഒന്നര വര്‍ഷം മുമ്പ് ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പുതുക്കിപ്പണിത റോഡാണിത്. എസ് ആകൃതിയിലുള്ള വളവാണ് ഇവിടെയുള്ളത്. തകര്‍ന്നുകിടക്കുന്ന റോഡും കാരണം അപകടങ്ങളുണ്ടാവാന്‍ സാധ്യതയേറെയാണ്.
ഈ റോഡ് ജില്ലാപഞ്ചായത്തില്‍ നിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും അറ്റകുറ്റപണികള്‍ക്കുള്ള നടപടികളൊന്നുമായിട്ടില്ല. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.