ഏഷ്യാവിഷന്‍ മൂവി അവാര്‍ഡ്‌സ്: മികച്ച നടന്‍ മമ്മൂട്ടി, മികച്ച നടി കാവ്യാ മാധവന്‍

Posted on: November 5, 2013 7:01 pm | Last updated: November 5, 2013 at 7:01 pm

ദുബൈ: ഏഴാമത് ഏഷ്യാവിഷന്‍ മൂവി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പത്മശ്രീ ഭരത് മമ്മൂട്ടി അഞ്ചാം തവണയും ഏഷ്യാവിഷന്‍ അവാര്‍ഡിന് അര്‍ഹനായി. കുഞ്ഞനന്തന്റെ കട, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് 2013ലെ മികച്ച നടനുള്ള ഏഷ്യാവിഷന്‍ മൂവി അവാര്‍ഡിന് മമ്മൂട്ടി തെരഞ്ഞെടുക്കപ്പെടുന്നത്. കാവ്യാ മാധവനാണ് മികച്ച നടി (ചിത്രം ബാവുട്ടിയുടെ നാമത്തില്‍).
1945 മുതലുള്ള സംഗീതലോകത്തെ മികച്ച സേവനങ്ങളെ മുന്‍നിര്‍ത്തി എം.എസ് വിശ്വനാഥന്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടു. മാന്‍ ഓഫ് ദി ഇയര്‍ ആയി പൃഥ്വിരാജും (അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്, മുംബൈ പോലീസ്, മെമ്മറീസ്) യൂത്ത് ഐക്കണായി ദുല്‍ഖര്‍ സല്‍മാനും (എബിസിഡി, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി) തെരഞ്ഞെടുക്കപ്പെട്ടു.
“എക്‌സലന്‍സ് ഇന്‍ ഹിന്ദി സിനിമ പുരസ്‌കാരത്തിന് റാണി മുഖര്‍ജിയും (തലാഷ്, മുംബൈ ടാക്കീസ്), “എക്‌സലന്‍സ് ഇന്‍ തമിഴ് സിനിമ മെയില്‍ അവാര്‍ഡിന് ആര്‍ മാധവനും (വേട്ടൈ), എക്‌സലന്‍സ് ഇന്‍ തമിഴ് സിനിമ ഫീമെയില്‍ അവാര്‍ഡിന് കാജല്‍ അഗര്‍വാളും (തുപ്പാക്കി, മാട്രാന്‍) അര്‍ഹരായി. പ്രീതി സിന്റയാണ് ബോളിവുഡിന്റെ അഭിമാന താരം. ജോണ്‍ അബ്രഹാം (മദ്രാസ് കഫേ, റെയ്‌സ് 2) ഐക്കണ്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരവും നേടി. 2013ലെ മികച്ച സിനിമക്കുള്ള പുരസ്‌കാരം കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡിനാണ്. സെല്ലുലോയ്ഡിലൂടെ കമല്‍ തന്നെ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം ബിജു മേനോനാണ് (കളിമണ്ണ്, റോമന്‍സ്).
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ആമേന്‍ ചിത്രങ്ങളിലൂടെ ഇന്ദ്രജിത്ത് സുകുമാരന്‍ ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ ഓഫ് ദി ഇയര്‍ ആയും “ബാവുട്ടിയുടെ നാമത്തിലൂടെ വിനീത് മികച്ച സഹനടനായും തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് പെര്‍ഫോര്‍മര്‍ ഓഫ് ദ ഇയര്‍ ഫീമെയില്‍ അവാര്‍ഡിന് ശ്വേതാമേനോന്‍ തെരഞ്ഞെടുക്കപ്പെട്ടു— (ചിത്രം കളിമണ്ണ്). സജിത മഠത്തിലാണ് മികച്ച സഹനടി (ഷട്ടര്‍). മികച്ച പ്രതിനായകനുള്ള പുരസ്‌കാരത്തിന് ജോയ് മാത്യുവും (ആമേന്‍), ഹാസ്യനടനായി സുരാജ് വെഞ്ഞാറമൂടും (പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്) അര്‍ഹരായി.
ലാല്‍ജോസ് സംവിധാനം ചെയ്ത “അയാളും ഞാനും തമ്മില്‍ ആണ് കലാമൂല്യമുള്ള മികച്ച സിനിമ. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ സംഗീത സംവിധാനത്തിന് എം ജയചന്ദ്രന്‍ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡിന് അര്‍ഹനായി. കാവാലം നാരായണപ്പണിക്കര്‍ക്കാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്‌കാരം (ആമേനിലെ “ആത്മാവിന്‍ തിങ്കള്‍ എന്നു തുടങ്ങുന്ന ഗാനം).
ആര്‍ട്ടിസ്റ്റ് എന്ന ചിത്രത്തിലെ “ഇളവെയില്‍ വിരലുകളാല്‍ എന്നു തുടങ്ങുന്ന ഗാനമാലപിച്ച് കെ എസ് ചിത്ര മികച്ച ഗായികയായും മെമ്മറീസ് എന്ന ചിത്രത്തിലെ തിരയും തീരവും എന്നു തുടങ്ങുന്ന ഗാനത്തിലൂടെ വിജയ് യേശുദാസ് മികച്ച ഗായകനായും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥ “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എഴുതിയ മുരളി ഗോപിക്കാണ്. അതേ സിനിമയിലെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ആന്‍തം വഴി ന്യൂ സെന്‍സേഷന്‍ ഇന്‍ സിംഗിംഗ് പുരസ്‌കാരവും മുരളിയെ തേടിയെത്തി.
നൈല ഉഷയാണ് മികച്ച പുതുമുഖ നടി (കുഞ്ഞനന്തന്റെ കട). ന്യൂ സെന്‍സേഷന്‍ ഇന്‍ ആക്ടിംഗ് പുരസ്‌കാരം നസ്‌റിയ നസീമിനാണ്. (നേരം, രാജാറാണി, നെയ്യാണ്ടി). മോസ്റ്റ് പ്രോമിസിംഗ് ആക്ടറായി ക്രിഷ് ജെ. സത്താര്‍ തെരഞ്ഞെടുക്കപ്പെട്ടു. (ലേഡീസ് ആന്റ് ജെന്റില്‍മാന്‍). മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം സലീം അഹമ്മദ് സംവിധാനം ചെയ്ത“കുഞ്ഞനന്തന്റെ കടക്കും ഔട്ട്സ്റ്റാന്‍ഡിംഗ് മൂവി അവാര്‍ഡ് റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത മുംബൈ പോലീസിനും ലഭിച്ചു. ഷട്ടറിലൂടെ മികച്ച നവാഗത സംവിധായകനായി ജോയ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം “ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് (മുരളി ഗോപി). കരസ്ഥമാക്കി.
ബെസ്റ്റ് സൗണ്ട് മിക്‌സിംഗിനുള്ള പുരസ്‌കാരം റസൂല്‍ പൂക്കുട്ടിക്കാണ് (കുഞ്ഞനന്തന്റെ കട). ബെസ്റ്റ് സിനിമാറ്റോഗ്രഫി പുരസ്‌കാരം മധു അമ്പാട്ട് (കുഞ്ഞനന്തന്റെ കട) നേടി.
നവംബര്‍ 15 വെള്ളിയാഴ്ച ദുബൈ ഫെസ്റ്റിവല്‍ സിറ്റിയിലാണ് ഏഷ്യാവിഷന്‍ മൂവി അവാര്‍ഡിന്റെ ഏഴാമത് എഡിഷന്റെ അരങ്ങേറ്റം. ബോളിവുഡ് താരം കരിഷ്മ കപൂര്‍ സ്‌പെഷ്യല്‍ ഗസ്റ്റ് ആയി പങ്കെടുക്കും. 15,000 പേര്‍ക്ക് അവാര്‍ഡ് നൈറ്റ് കാണാനുള്ള അവസരമാണ് ഇക്കുറി ഒരുക്കിയിരിക്കുന്നത്. ഏഷ്യാവിഷന്‍ ഇവന്റ്‌സ് ആണ് അവാര്‍ഡ് നൈറ്റിന് നേതൃത്വം നല്‍കുന്നത്. വിക്ടറി പ്രിന്റിംഗ് പ്രസ്സ് (പ്രിന്റിംഗ് പാര്‍ട്ണര്‍), അരോമ റെന്റ് എ കാര്‍ (ട്രാന്‍സ്‌പോര്‍ട്ട് പാര്‍ട്ണര്‍), തറവാട് റെസ്‌റ്റോറന്റ് (കാറ്ററിംഗ് പാര്‍ട്ണര്‍), ഏഷ്യാവിഷന്‍ ഫാമിലി മാഗസിന്‍ (മാഗസിന്‍ പാര്‍ട്ണര്‍), എക്‌സ്ട്രീം ടെക്‌നോളജീസ് (ഐ.ടി പാര്‍ട്ണര്‍), ട്രിനിറ്റി മീഡിയ (ബി.ടി.എല്‍ പാര്‍ട്ണര്‍) എന്നിവരും മൂവി അവാര്‍ഡ്‌സില്‍ പങ്കാളികളാവും.
വാര്‍ത്താ സമ്മേളനത്തില്‍ ബ്രയാന്‍ മക്കാര്‍ത്തി (സി.ഇ.ഒ ഇലക്ട), ബാസല്‍ മക്കി (മാര്‍ക്കറ്റിംഗ് ഓഫീസര്‍, വാള്‍സ്ട്രീറ്റ് എക്‌സ്‌ചേഞ്ച്), ബ്രിജ്‌രാജ് ഭല്ല (സി.ഇ.ഒ റേഡിയോ ഏഷ്യ), മിഥുന്‍ രമേഷ് (പ്രോഗ്രാം ഡയറക്ടര്‍ ഹിറ്റ് എഫ്.എം), ഹര്‍ഷന്‍ (അല്‍ റയാമി റെന്റല്‍), അഡ്വ. സിറാജുദ്ദീന്‍ (പി.ജി.ടി ഗ്രൂപ്പ്), നിഷാം (അല്‍ ഇസ്്‌ലാമി), രാം ബാബു (കണ്‍ട്രി മാനേജര്‍, എയര്‍ ഇന്ത്യ), ഷൗക്കത്ത് ലെന്‍സ്മാന്‍ (ലെന്‍സ്മാന്‍ പ്രൊഡക്ഷന്‍സ്), നിസാര്‍ സെയ്ദ് (എം.ഡി, ഏഷ്യാവിഷന്‍) എന്നിവര്‍ പങ്കെടുത്തു. എന്‍ട്രി ടിക്കറ്റിന്റെ ഔപചാരിക വിതരണം നവംബര്‍ ഏഴ് മുതല്‍ ആരംഭിക്കും. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ക്കായി ംംം.മശെമ്ശശെീിശേരസലെേ.രീാ സന്ദര്‍ശിക്കാവുന്നതാണ്. ടിക്കറ്റ് നിരക്കുകള്‍ 40, 75, 100, 200, 500, 1000 ദിര്‍ഹമാണ്. ലുലു ഹൈപര്‍ മാര്‍ക്കറ്റിന്റെ എല്ലാ ഔട്ട്‌ലെറ്റുകളിലും ടിക്കറ്റുകള്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 050-2400901, 04-3548797