Connect with us

Kasargod

ഉപ്പള റെയില്‍വേ സ്റ്റേഷന്‍ നിര്‍ത്തലാക്കാനുള്ള നീക്കം ചെറുക്കണം: എസ് എസ് എഫ്

Published

|

Last Updated

മഞ്ചേശ്വരം :  ലാഭകരമല്ലെപേരില്‍ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ നിര്‍ത്താലാക്കാനുള്ള നീക്കത്തില്‍ നിന്ന് റെയില്‍വേ പിന്മാറണന്ന് എസ് എസ് എഫ് മഞ്ചേശ്വരം ഡിവിഷന്‍ ആവശ്യപ്പെട്ടു. നിലവില്‍ ലോക്കല്‍ ട്രെയിനിന് മാത്രം സ്‌റ്റോപ്പുള്ള ഈ സ്റ്റേഷന്‍ മംഗലാപുരത്ത് ഉപരിപഠന നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് എറെ സഹായകരമാണ്. ഈ സ്റ്റേഷന്‍ നിര്‍ത്താലാക്കുത് വിദ്യാര്‍ഥികളെ ഏറെ പ്രതികൂലമായി ബാധിക്കുമെന്ന് യോഗ‌ം അഭിപ്രായപ്പെട്ടു.
ഡിവിഷന്‍ പ്രസിഡന്റ് അബ്ദുല്‍ ജബ്ബാര്‍ സഖാഫി അധ്യക്ഷത വഹിച്ചു. യൂസുഫ് സഖാഫി കനിയാല, അസീസ് സഖാഫി, അലി സഅദി, നൗഫല്‍ സോങ്കാല്‍, ഹംസ ഗുവദപടുപ്പ് സംബന്ധിച്ചു. സ്വാദിഖ് ആവള സ്വാഗതവും ഇഖ്ബാല്‍ പൊയ്യത്ത്ബയല്‍ നന്ദിയും പറഞ്ഞു.

Latest