തിരുവനന്തപുരത്തെ ബ്ലേഡ് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ്

Posted on: November 5, 2013 10:39 am | Last updated: November 6, 2013 at 12:30 am

policeതിരുവനന്തപുരം: തിരുവനന്തപുരത്തെ ബ്ലേഡ് കേന്ദ്രങ്ങളില്‍ പോലീസ് റെയ്ഡ് ആരംഭിച്ചു. വ്യാജ മുദ്രപത്രങ്ങളും ആര്‍ സി ബുക്കുകളും ചെക്കുകളും അടക്കം നിരവധി രേഖകള്‍ പോലിസ് പിടിച്ചെടുത്തു. ഓപ്പറേഷന്‍ ബ്ലെയിഡ് എന്നപേരില്‍ 30 ഓളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. തിരുവനന്തപുരം സിറ്റിപോലിസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

ബ്ലെയ്ഡ് മാഫിയയുടെ ഭീഷണിയെ തുടര്‍ന്ന് ദമ്പതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തെതുടര്‍ന്നാണ് പോലീസ് നടപടിക്കൊരുങ്ങിയത്.